Salim Kumar ഫെയ്സ്ബുക്ക്
Entertainment

'ഒരു ഡോക്ടർ രാവിലെ ഇരുന്ന് ആലോചിക്കുമോ ഇന്ന് കുറച്ച് എയ്ഡ്സ് രോ​ഗികൾ വന്നിരുന്നെങ്കിൽ എന്ന് ?'; അഭിനയത്തെക്കുറിച്ച് സലിം കുമാർ അന്ന് പറഞ്ഞത്

കുറച്ച് കുഷ്ഠ രോ​ഗികൾ ഇന്ന് വന്നിരുന്നെങ്കിൽ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ മുന്നിൽ വരുന്ന കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തുന്ന നടൻമാരിലൊരാളായിരുന്നു സലിം കുമാർ. കോമഡി വേഷങ്ങളിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചെങ്കിൽ സീരിയസ് റോളുകളിലൂടെ മലയാളികളെ നന്നായി കരയിപ്പിക്കുകയും ചെയ്തു സലിം കുമാർ. മനസിലെ പ്രിയപ്പെട്ട വേഷത്തെക്കുറിച്ചുള്ള സങ്കല്പം എന്താണ് എന്നായിരുന്നു ഒരഭിമുഖത്തിൽ സലിം കുമാറിനോടുള്ള ചോദിച്ചത്.

ഇതിന് അദ്ദേഹം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് വരുന്ന വേഷങ്ങളെ നന്നാക്കി ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും സലിം കുമാർ പറഞ്ഞു. ഞാനൊരു പ്രൊഫഷണലാണ്. പ്രൊഫഷണലായ ഒരു ഡോക്ടർ രാവിലെ ഇരുന്ന് ആലോചിക്കുമോ ഇന്ന് കുറച്ച് എയ്ഡ്സ് രോ​ഗികൾ വന്നിരുന്നെങ്കിൽ.

കുറച്ച് കുഷ്ഠ രോ​ഗികൾ ഇന്ന് വന്നിരുന്നെങ്കിൽ. കുറച്ച് തക്കാളിപ്പനി.... അത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു ഡോക്ടറും വിചാരിക്കില്ല. അയാളുടെ മുന്നിൽ വരുന്ന രോ​ഗികളെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. ഞാനൊരു പ്രൊഫഷണലാണ്. എന്റെ മുന്നിൽ വരുന്ന വേഷങ്ങളെ നന്നാക്കി ചെയ്യുക.- ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സലിം കുമാർ പറഞ്ഞു.

അതേസമയം സിനിമ- രാഷ്ട്രീയ രം​ഗത്തെ നിരവധി പ്രമുഖരാണ് സലിം കുമാറിന്റെ വേർപാടിൽ അനുശോചനം അറിയിച്ചിരിക്കുന്നത്. സിനിമാ തിരക്കുകൾക്കിടയിലും നന്നായി വായനക്കായി സമയം കണ്ടെത്തുന്ന ആൾ കൂടിയായിരുന്നു നടൻ സലിം കുമാർ. കൂടോത്രം ആണ് സലിം കുമാറിന്റേതായി ഒടുവിലെത്തിയ ചിത്രം. ഖലീഫ, ടിക്കി ടാക്ക, ഒറ്റക്കൊമ്പൻ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്.

Salim Kumar talks about his professionalism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

'ജനാധിപത്യം എല്ലാം കേള്‍ക്കുന്നുണ്ട്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി മണ്ണിലിറങ്ങി താരങ്ങള്‍

കോഴിക്കോട്ടെ ബിജു വധക്കേസ്: കൃത്യം നടത്തിയത് 12 മിനിറ്റിനുള്ളിൽ; ബിജുവിന്റെ സംസ്‌കാര ചടങ്ങിലും ദീപക് എത്തി

ഒരേ വ്യക്തിയെ വീണ്ടും വീണ്ടും സ്വപ്നത്തിൽ കാണുന്നു? മനഃശാസ്ത്രം പറയുന്നത്

വില 20,000 രൂപ, വീണ്ടും ബജറ്റ് ഫോണുമായി വണ്‍പ്ലസ്; അറിയാം എന്‍6എക്‌സ് ഫീച്ചറുകള്‍