'ആത്മാവിന്റെ സന്തോഷമാണ് മഴ... ഒരുപാട് പ്രായം ആയിട്ടില്ല'; സലിം കുമാറിന്റെ വേർപാടിൽ നവ്യ നായർ

തീർച്ചയായിട്ടും അതൊക്കെ ആലോചിക്കുമ്പോൾ പഴയ ഓർമകളിലേക്ക് പോകുന്നു.
Navya Nair, Salim Kumar
Navya Nair, Salim Kumarവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിനെ അനുസ്മരിച്ച് നടി നവ്യ നായർ. അദ്ദേഹത്തിനൊപ്പം സിനിമയുടെ ഭാ​ഗമായി താൻ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നവ്യ നായർ മാധ്യമങ്ങളോട് പറഞ്ഞു. വളരെ പ്രായം കുറഞ്ഞ ഒരു മനുഷ്യൻ കൂടിയാണല്ലോ.

അദ്ദേഹത്തിന് ഒരുപാട് പ്രായം ആയിട്ടില്ല. അപ്പോൾ തീർച്ചയായിട്ടും അതൊക്കെ ആലോചിക്കുമ്പോൾ പഴയ ഓർമകളിലേക്ക് പോകുന്നുവെന്നും നവ്യ പറഞ്ഞു. "ഒരു സഹപ്രവർത്തകൻ എന്നതിലുപരി സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത സഹോദരൻ.

ഹാസ്യനടനിൽ നിന്ന് സ്വഭാവ നടനിലേക്ക് മാറുകയും ദേശീയ പുരസ്കാരം നേടിക്കൊണ്ട് മലയാളികൾക്ക് മുഴുവൻ അഭിമാനമാവുകയും ചെയ്ത എല്ലാവരുടെയും പ്രിയപ്പെട്ട സലിമേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. രാവിലെ തന്നെ ഇവിടെ വന്ന് അ​ദ്ദേഹ​ത്തെ അവസാനമായിട്ട് ഒന്ന് കാണാൻ സാധിച്ചു. വ്യക്തിപരമായി ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രകളും, ആ സമയത്തൊക്കെ സിനിമകളിലേക്കുള്ള യാത്രകളൊക്കെ ഒരുപാട് കൂടുതലായിരുന്നു.

അതുകൊണ്ട് തന്നെ കൂടുതൽ അടുത്തിടപെഴകുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. വളരെ പ്രായം കുറഞ്ഞ ഒരു മനുഷ്യൻ കൂടിയാണല്ലോ. അദ്ദേഹത്തിന് ഒരുപാട് പ്രായം ആയിട്ടില്ല. അപ്പോൾ തീർച്ചയായിട്ടും അതൊക്കെ ആലോചിക്കുമ്പോൾ പഴയ ഓർമകളിലേക്ക് പോകുന്നു. ഒരുപാട് സങ്കടമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Navya Nair, Salim Kumar
'അ‍ഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീമായിരുന്നു, അതിന് ശേഷം ഞാൻ വിശാല ഹിന്ദുവായി'; പേരിന് പിന്നിലെ കഥ പറഞ്ഞ് സലിം കുമാർ

ഞങ്ങളൊരുമിച്ച് അഭിനയിച്ച മഴത്തുള്ളി കിലുക്കം എന്ന സിനിമയിലെ ഒരു ഡയലോ​ഗാണ് മനസിലേക്ക് വരുന്നത്. ഞങ്ങൾ വരുന്ന വഴിയിലൊക്കെ കനത്ത മഴയായിരുന്നു. ആ സിനിമ അവസാനിക്കുമ്പോൾ ഒരു ഡയലോ​ഗുണ്ട്. ആത്മാവിന്റെ സന്തോഷമാണ് മഴ എന്ന്.

Navya Nair, Salim Kumar
'എന്റെ ജീവിതത്തിലെ ഒരു വെളിച്ചം നിലച്ചു...';സലിംകുമാറിനെ ഓര്‍മിച്ച് അരിത ബാബു

അതിങ്ങനെ മനസിൽ ആലോചിച്ചു പോയി വരുന്ന വഴിയിൽ. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ". - നവ്യ നായർ പറഞ്ഞു. നിരവധി സിനിമകളിൽ നവ്യ നായരും സലിം കുമാറും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഇരുവരുടെയും കോമ്പിനേഷൻ രം​ഗം ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നാണ്.

Summary

Navya Nair tribute to Salim Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com