സൽമാൻ ഖാനും സോമി അലിയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'സൽമാൻ എന്നെ ചതിച്ചു', പ്രണയം തകർന്നതിന്റെ കാരണം പറഞ്ഞ് സോമി അലി

സൽമാൻ ഖാനുമായി വേർപിരിഞ്ഞ് 20 വർഷത്തിന് ശേഷമാണ് സോമി അലിയുടെ തുറന്നു പറച്ചിൽ

Author : സമകാലിക മലയാളം ഡെസ്ക്

ൽമാൻ ഖാൻ തന്നെ ചതിച്ചെന്ന് മുൻ കാമുകിയുടെ നടിയുമായ സോമി അലി. പ്രണയം അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയും സിനിമയും താൻ വിട്ടതെന്നും താരം വ്യക്തമാക്കി. സൽമാൻ ഖാനുമായി വേർപിരിഞ്ഞ് 20 വർഷത്തിന് ശേഷമാണ് സോമി അലിയുടെ തുറന്നു പറച്ചിൽ. 

''രണ്ട് പതീറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. കാരണം ലളിതമായിരുന്നു. സല്‍മാന്‍ എന്നെ ചതിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ചു. ഞാന്‍ അമേരിക്കയിലേക്ക് തിരികെ പോന്നു. അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടത്. എല്ലാം അവസാനിപ്പിച്ച ശേഷം അമേരിക്കയില്‍ തിരികെയെത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു'' സോമി അലി പറഞ്ഞു.

ഒരു കാലത്ത് ബോളിവുഡിലെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988 കാലഘട്ടത്തില്‍ സോമി അലി മുംബൈയിലെത്തി. തുടർന്ന് മോഡലിങ്ങിലും ബോളിവുഡിലും സജീവമാവുകയായിരുന്നു. ആ കാലത്താണ് സൽമാൻ ഖാനുമായി പ്രണയത്തിലാവുന്നത്. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി