സല്‍മാന്‍ ഖാന്‍, കിരണ്‍ റാവു ഇന്‍സ്റ്റഗ്രാം
Entertainment

ആദ്യ ട്വീറ്റ് അബദ്ധമായി, വന്‍ ട്രോള്‍; പിന്‍വലിച്ച് സല്‍മാന്‍ ഖാന്‍; തെറ്റുതിരുത്തി താരം

സല്‍മാന്റെ ആദ്യ പോസ്റ്റിന് താഴെ തന്നെ കിരണ്‍ മറുപടിയുമായി എത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിനെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വമ്പന്‍ അബദ്ധത്തോടെയായിരുന്നു പോസ്റ്റ്. കിരണ്‍ സംവിധാനം ചെയ്ത ആദ്യചിത്രമാണ് ലാപതാ ലേഡീസ് എന്നായിരുന്നു സല്‍മാന്‍ കുറിച്ചത്. എന്നാല്‍ 14 വര്‍ഷം മുന്‍പാണ് കിരണ്‍ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.

പിന്നാലെ തെറ്റ് ചൂണ്ടിക്കാട്ടിയും താരത്തെ ട്രോളിക്കൊണ്ടുമുള്ള മറുപടികള്‍ നിറയുകയായിരുന്നു. ഇതോടെ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് താരം. പിന്നാലെ തെറ്റ് തിരുത്തിക്കൊണ്ട് മറ്റൊരു പോസ്റ്റും പങ്കുവച്ചു.

'കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് ഇപ്പോഴാണ് കണ്ടത്. വാഹ് വാഹ് കിരണ്‍. എനിക്ക് അത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ അച്ഛനും. ഗംഭീരം. എനിക്കൊപ്പം എപ്പോഴാണ് വര്‍ക്ക് ചെയ്യുന്നത്?'- എന്നാണ് സല്‍മാന്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ തെറ്റൊന്നും കിരണ്‍ റാവു കാര്യമാക്കിയില്ല. സല്‍മാന്റെ ആദ്യ പോസ്റ്റിന് താഴെ തന്നെ കിരണ്‍ മറുപടിയുമായി എത്തിയിരുന്നു. ഭായ് ഡേറ്റ് തന്നാല്‍ മതി, ഞാന്‍ റെഡിയാണ് എന്നാണ് കിരണ്‍ കുറിച്ചത്. ടീമിന് ഒന്നടങ്കം സന്തോഷമുണ്ടെന്നും അവര്‍ കൂറിച്ചു. ആമിര്‍ ഖാന്‍ നിര്‍മിച്ച ചിത്രം മാര്‍ച്ച് 1നാണ് തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല