മുംബൈ: പ്രമുഖ ബോളിവുഡ് നടനായ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസമാണ് 56-ാം ജന്മദിനം ആഘോഷിച്ചത്. പന്‍വേല്‍ ഫാംഹൗസിലായിരുന്നു ആഘോഷപരിപാടികള്‍. അതിനിടെ സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു എന്ന വാര്‍ത്ത ആരാധകര്‍ക്ക് ഇടയില്‍ ആശങ്ക ജനിപ്പിച്ചിരുന്നു. ഭയപ്പെടാന്‍ ഒന്നുമില്ല എന്ന് അറിഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്.
ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്.ബ്ലൂ ടീഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ സല്‍മാന്‍ ഖാന്‍ ഓട്ടോറിക്ഷ ഓടിക്കുന്നതാണ് വ്യാപകമായി പ്രചരിക്കുന്നത്. ഓട്ടോറിക്ഷ ഓടിക്കാന്‍ വരുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates