സൽമാൻ ഖാൻ/ ഫേസ്ബുക്ക് 
Entertainment

സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു

പാമ്പു കടിയേറ്റത് നാളെ പിറന്നാള്‍ ആഘോഷിക്കാനിരിക്കെ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. ഇന്നലെ രാത്രിയാണ് താരത്തിന്റെ പന്‍വേല്‍ ഫാം ഹൗസില്‍ വച്ചാണ് പാമ്പുകടിയേറ്റത്. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ തേടുകയായിരുന്നു. 

പാമ്പു കടിയേറ്റത് നാളെ പിറന്നാള്‍ ആഘോഷിക്കാനിരിക്കെ

വിഷമില്ലാത്ത പാമ്പാണ് താരത്തെ കടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോള്‍ വീട്ടില്‍ ബെഡ് റെസ്റ്റിലാണ് താരം. നാളെ പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന താരം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഫാം ഹൗസില്‍ എത്തിയത്. പൂന്തോട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് ഇരിക്കുന്നതിനിടയില്‍ കൈയില്‍ എന്തോ കടിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. 

ഫാം ഹൗസില്‍ നിരവധി പാമ്പുകള്‍

ഉടന്‍ താരത്തെ കമോത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാല്‍ ഫാം ഹൗസില്‍ നിന്ന് ആശുപത്രിയിലേക്ക് ആറു- ഏഴു മണിക്കൂര്‍ ദൂരെമുണ്ട്. വനമേഖല കൂടി ഉള്‍പ്പെട്ടതാണ് സല്‍മാന്‍ ഖാന്റെ വമ്പന്‍ ഫാംഹൗസ്. ഫാമില്‍ നേരത്തേയും നിരവധി പാമ്പുകളെ കാണുമായിരുന്നെന്നും ജീവനക്കാരോട് എപ്പോഴും മുന്നറിയിപ്പു നല്‍കാറുണ്ടായിരുന്നു എന്നും സല്‍മാന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത് ആദ്യമായാണ് സല്‍മാന് പാമ്പു കടിച്ചത്. തന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഫാം ഹൗസില്‍ താരമെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT