സാം സിഎസ് ഇൻസ്റ്റ​ഗ്രാം
Entertainment

ലോകേഷും കാർത്തിയും മാത്രമല്ല; കൈതി 2 വിന്റെ ഭാ​ഗമാകാൻ ഹിറ്റ് സം​ഗീത സംവിധായകനും, അപ്ഡേറ്റ്

കൈതി ആദ്യ ഭാഗത്തിന്റെ സംഗീതം ഒരുക്കിയതും സാം ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കൈതി 2. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കൈതി. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സംഗീത സംവിധായകൻ സാം സി എസ് കൈതി 2വിന്റെ ഭാ​ഗമാകുന്നുവെന്ന വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സാം തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കൈതി ആദ്യ ഭാഗത്തിന്റെ സംഗീതം ഒരുക്കിയതും സാം ആയിരുന്നു. കൈതിയുടെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈതി രണ്ടാം ഭാഗത്തിനായി ലോകേഷ്- സാം സിഎസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ അത് പ്രേക്ഷകർക്കും ആവേശമായിരിക്കുകയാണ്.

2019 ഒക്ടോബർ 25 നാണ് 'കൈതി' തിയറ്ററുകളിൽ എത്തിയത്. കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'കൈതി'. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022ൽ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. സൂര്യയും കാർത്തിയും ഒന്നിച്ച് കൈതി 2വിൽ എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വിക്രത്തിലെ റോളക്സും കെെതിയിലെ ദില്ലിയും ഒന്നിച്ചാണോ അതോ നേര്‍ക്കു നേരാണോ പോരാടുക എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് എല്‍സിയു ഫാന്‍സ്. നിലവിൽ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ലോകേഷ്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!

സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും