സാമന്ത, നാഗചൈതന്യ ഇൻസ്റ്റ​ഗ്രാം
Entertainment

'മുന്‍ ഭര്‍ത്താവിന് സമ്മാനം വാങ്ങി കുറേ പണം പാഴാക്കി': വൈറലായി സാമന്തയുടെ വിഡിയോ

നാഗചൈതന്യയ്ക്ക് സമ്മാനം വാങ്ങി പാഴാക്കി കളഞ്ഞ പണത്തെക്കുറിച്ചാണ് നടി പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ വലിയ രീതിയില്‍ ആഘോഷിച്ച താരജോഡികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ നടി ശോഭിത ധൂലിപാലയുമായി വിവാഹത്തിന് ഒരുങ്ങുകയാണ് നാഗ ചൈതന്യ. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സാമന്തയുടെ ഒരു വിഡിയോ ആണ്.

നാഗചൈതന്യയ്ക്ക് സമ്മാനം വാങ്ങി പാഴാക്കി കളഞ്ഞ പണത്തെക്കുറിച്ചാണ് നടി പറഞ്ഞത്. സിറ്റാഡല്‍: ഹണി ബണ്ണി സീരിസിന്റെ പ്രമോഷനിടെ നടന്‍ വരുണ്‍ ധവാനുമായി താരം റാപ്പിഡ് ഫയറിനിടെയായിരുന്നു സാമന്തയുടെ തുറന്നു പറച്ചില്‍. 'ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി പണം പാഴാക്കി കളഞ്ഞത് എന്തിനായിട്ടാണ്' എന്നായിരുന്നു വരുണ്‍ ധവാന്റെ ചോദ്യം. ഉടന്‍ തന്നെ എത്തി സാമന്തയുടെ മറുപടി. 'തന്റെ മുന്‍ ഭര്‍ത്താവിന് ചെലവേറിയ സമ്മാനങ്ങള്‍ വാങ്ങിയത്'- എന്നായിരുന്നു താരം പറഞ്ഞത്. എത്ര പണമാണ് ചെലവാക്കിയത് എന്നാണ് ഇത് കേട്ട് ചിരിയോടെ വരുണ്‍ ചോദിച്ചത്. കുറച്ചധികം ചെലവാക്കി എന്നായിരുന്നു താരത്തിന്റെ മറുപടി.

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വിവാഹത്തിന് ശേഷം സാമന്ത നാഗ ചൈതന്യയ്ക്ക് ആഡംബര ബൈക്ക് സമ്മാനിച്ചിരുന്നു, അവര്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയത്.- എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരാവുന്നത്. നാലാം വിവാഹ വാര്‍ഷികത്തിന് തൊട്ടുമുന്‍പായി 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം