ഫയല്‍ ചിത്രം 
Entertainment

സാമന്തയും നാ​ഗചൈതന്യയും വേർപിരിയുന്നു, കുടുംബകോടതിയെ സമീപിച്ചതായി തെലുങ്ക് മാധ്യമങ്ങൾ

ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരജോഡികളായ സാമന്തയും നാ​ഗചൈതന്യയുടേയും വേർപിരിയുന്നതായി തെലുങ്ക് മാധ്യമങ്ങൾ. വിവാഹബന്ധം വേർപെടുത്തുന്നതിനായി ഇരുവരും കുടുംബകോടതിയെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരുമെന്ന് ഓൺലൈൻ സൈറ്റായ സാക്ഷി ന്യൂസ് റിപ്പോർട്ട് ചെയ്തു.  

സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗചൈതന്യയേും കുടുംബത്തേയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2വിലെ നടിയുടെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഇതിലെ പ്രകടനത്തിന് താരത്തിന് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചു.

സാമന്തയുടേയും നാ​ഗചൈതന്യയുടേയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. നടി സോഷ്യൽ മീഡിയയിലെ പേരു മാറ്റിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. നാഗ ചൈതന്യ സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

SCROLL FOR NEXT