Samantha and Raj ഇന്‍സ്റ്റഗ്രാം
Entertainment

സാമന്തയും രാജും വിവാഹിതരായി?; അതിഥികളായി 30 പേര്‍ മാത്രം; ചുവന്ന സാരിയണിഞ്ഞെത്തി വധു

രാജിന്റെ മുന്‍ ഭാര്യ ശ്യാമലി ഡേ പങ്കുവച്ച സ്റ്റോറിയും ചര്‍ച്ചയായി

സമകാലിക മലയാളം ഡെസ്ക്

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് സാമന്തയും സംവിധായകന്‍ രാജ് നിദിമൊരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ കൊയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ് ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹത്തിന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ക്ഷണിക്കപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സാമന്ത ചുവന്ന സാരിയാണ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ക്കു തന്നെ സാമന്തയും രാജും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെ രാജിന്റെ മുന്‍ ഭാര്യ ശ്യാമലി ഡേ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായി. ശ്യാമലിയും രാജും 2022 ലാണ് വിവാഹ മോചിതരായത്. രാജും സമാന്തയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സാമന്തയെ പാന്‍ ഇന്ത്യന്‍ താരമാക്കിയ ഫാമിലി മാന്‍ സീരിസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത് 2024ലാണ്. വാര്‍ത്തകള്‍ക്കിടെ സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതും ചര്‍ച്ചയായി. പിന്നീട് പലപ്പോഴായി സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

സാമന്ത നേരത്തെ നടന്‍ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചിരുന്നു.

Samantha and Raj got married says reports. as per them they tied the knot at Coimbatore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം'; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ കൗമാരക്കാര്‍ പിടിയില്‍

സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും, മോഹൻ‌ലാൽ മുഖ്യാതിഥി; കപ്പിനായി വാശിയേറിയ പോരാട്ടം

സർവീസ് റദ്ദാക്കൽ: ഇൻഡി​ഗോയ്ക്ക് 22.2 കോടി രൂപ പിഴയിട്ട് ഡിജിസിഎ

SCROLL FOR NEXT