ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഒരു ദിവസം വിശന്നിരിക്കാം, പക്ഷേ സെക്‌സ് ഇല്ലാതെ പറ്റില്ല'; വൈറലായി സാമന്തയുടെ പഴയ ഇന്റര്‍വ്യൂ

ഭക്ഷണത്തേക്കാള്‍ പ്രധാന്യം സെക്‌സിന് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സാമന്ത. ബോളിവുഡിലേക്കും ഹോളിവുഡിലേക്കും ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് താരം. അടുത്തിടെ താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ നാഗ ചൈതന്യയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചതോടെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പഴയൊരു വിഡിയോ ആണ്. ഭക്ഷണത്തേക്കാള്‍ പ്രധാന്യം സെക്‌സിന് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം. 

സെക്‌സോ ഫുഡോ?

2017 ലാണ് വിഡിയോ പുറത്തുവന്നത്. റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് സെക്‌സില്‍ നിന്നും ഫുഡില്‍ നിന്നും ഒന്നു തെരഞ്ഞെടുക്കാന്‍ ചോദ്യം വരുന്നത്. ആദ്യം കുറച്ച് മടിച്ചെങ്കിലും അവസാനം സെക്‌സ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ദിവസം ഭക്ഷണമില്ലാതെ ഇരിക്കാനാവും പക്ഷേ സെക്‌സ് ഇല്ലാതെ പറ്റില്ല എന്നാണ് വിഡിയോയില്‍ പറയുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

സാമന്ത ഹോളിവുഡിലേക്ക്

ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാന്‍ 2ല്‍ അഭിനയിച്ചതോടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. താരത്തിന്റെ കഥാപാത്രം നിരൂപകപ്രശംസയും ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT