ഫയല്‍ ചിത്രം 
Entertainment

'ചായും ഞാനും വേർപിരിയുന്നു'; വിവാഹമോചനം അറിയിച്ച് നാ​ഗചൈതന്യയും സാമന്തയും 

ഇരുവരും വേർപിരിയൽ സംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരദമ്പതികളായ നാ​ഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇരുവരും ഇതുസംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് പുറത്തുവിട്ടു. ഏറെനാളായി ഇരുവരും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോൾ താരങ്ങൾ തന്നെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ്. 

 നാ​ഗചൈതന്യയും സാമന്തയും സോഷ്യൽ മീഡിയ പേജുകളിൽ ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചു. "ഒരുപാട് ആലോചിച്ചും ചിന്തിച്ചും ചായും ഞാനും ഭാര്യയും ഭർത്താവും എന്ന ബന്ധം അവസാനിപ്പിച്ച് ഞങ്ങളുടെ വഴി പിന്തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെ ഞങ്ങൾ സൗഹൃദത്തിലായിരുന്നു, ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു, ആ സ്‌പെഷ്യൽ ബോണ്ട് തുടർന്നും ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു", സാമന്ത കുറിച്ചു. 

കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങൾ അഭ്യർഥിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍