Samantha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

തുണികളായിരുന്നു അന്നത്തെ സ്ത്രീകള്‍ ഉപയോഗിച്ചത്, അത് ആരും കാണാതെ കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആര്‍ത്തവത്തെ കുറിച്ചും സാനിറ്ററി നാപ്കിനെ കുറിച്ചുമൊക്കെ പറയാന്‍ ഭയന്നിരുന്ന തന്റെ പഴയ ഓര്‍മകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സാമന്ത. സോയ സാനിറ്ററി പാഡ് ലോഞ്ചിൽ പങ്കെടുക്കവേയാണ് സാമന്ത ഇക്കാര്യം പറഞ്ഞത്. "വളരെ കൗതുകമുള്ള ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.

ഈ മാറ്റം എന്നെ സംബന്ധിച്ച് വളരെ അധികം എക്‌സൈറ്റ്‌മെന്റ് ആണ് നല്‍കുന്നത്. ഇന്നത്തെ സ്ത്രീകള്‍ അവരുടെ ശരീരത്തെ കുറിച്ച് വളരെ അധികം ജിജ്ഞാസയുള്ളവരാണ്. നമ്മുടെ അമ്മമാര്‍ ഒരിക്കലും നമ്മളോട് സംസാരിക്കാത്ത കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്. ഫര്‍ട്ടിലിറ്റിയെ കുറിച്ചും, ഹോര്‍മോണ്‍ ഇംബാലൻസിനെക്കുറിച്ചും, മെന്റല്‍ ഹെല്‍ത്തിനെ കുറിച്ചും, ഉറക്കത്തിനെ കുറിച്ചും, സമ്മര്‍ദ്ദത്തെ കുറിച്ചുമെല്ലാം നമ്മള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നു.

വ്യക്തിപരമായി ഈ ഒരു സംഭവത്തില്‍ ഞാന്‍ വളരെ അധികം ആവേശത്തിലാണ്. ഒരുപാട് കാലത്തോളം നമ്മള്‍ ഒരു ചോദ്യവും ആരോടും ചോദിച്ചിരുന്നില്ല. ആരോടെങ്കിലും ചോദിക്കുന്നതില്‍ വളരെ അധികം ഡിസ്‌കംഫര്‍ട്ടബിള്‍ നമ്മള്‍ നേരിട്ടിരുന്നു. വേദനിച്ചാലും അത് സ്വയം അനുഭവിക്കും. ആര്‍ത്തവ സമയത്തിലേക്ക് വരുമ്പോള്‍ ഒരു ചോദ്യവും, സംശയവും ആരോടും ചോദിക്കില്ല.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, എന്റെ പാഡ് ഞാന്‍ ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞാണ് ബാത്‌റൂമിലേക്ക് കൊണ്ടു പോയിക്കൊണ്ടിരുന്നത്. അങ്ങനെയായിരുന്നു ശീലിച്ചത്. ഞങ്ങള്‍ക്ക് മുന്‍പുള്ള തലമുറയ്ക്ക് അതിനേക്കാള്‍ കഷ്ടമായിരുന്നു. തുണികളായിരുന്നു അന്നത്തെ സ്ത്രീകള്‍ ഉപയോഗിച്ചത്, അത് ആരും കാണാതെ കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കും.

വര്‍ഷങ്ങളോളം എല്ലാ മാസവും ഇങ്ങനെ ചെയ്യുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. അതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ പോലും എനിക്ക് സാധിക്കുന്നില്ല. ചെറിയൊരു രക്തക്കറ കാണുന്നത് പോലും വലിയ നാണക്കേടായിരുന്നു. ഒട്ടും സാധാരണമായിരുന്നില്ല ഒന്നും.

പക്ഷേ ആ തലമുറയില്‍ നിന്ന് മാറി ഇന്ന് നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍ സംശയങ്ങളുണ്ട്, ചോദ്യങ്ങളുണ്ട്. ഏറ്റവും മികച്ച സാനിറ്ററി എങ്ങനെ ഉപയോഗിക്കാം എന്ന നിലയിലേക്ക് നമ്മള്‍ വന്നിരിക്കുന്നു". - സാമന്ത വ്യക്തമാക്കി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Samantha talks about Menstruation and sanitary pad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ