

നടൻ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും രജനികാന്തിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ധനുഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. തന്റെ തങ്കപ്പയ്യൻ ആണ് ധനുഷെന്ന് രജനികാന്തും പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്. രജനികാന്തിന്റെ 'ജയിലർ 2' വിന്റെ എഫ്ഡിഎഫ്എസ് കാണാനെത്തിയ ധനുഷിന്റെ വിഡിയോയാണ് വൈറലാകുന്നത്.
ചെന്നൈയിലെ രോഹിണി തിയറ്ററിലാണ് ധനുഷ് എത്തിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ നടൻ തയ്യാറായില്ല. രജനികാന്തിന്റെ മകളും ധനുഷിന്റെ മുൻഭാര്യയുമായ ഐശ്വര്യയും ജയിലർ 2 കാണാനെത്തിയിരുന്നു. ഇവരുടെ മക്കളായ യാത്രയും ലിംഗയും ഐശ്വര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം ഇരുവരും വീണ്ടും ഒന്നിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ. 'തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ജയിലർ 2. ബ്ലോക്ബസ്റ്റർ. ഓരോ 'തലൈവർ' ആരാധകനും ഇതൊരു വിരുന്നാണ്'.- എന്നാണ് ചിത്രം കണ്ടതിന് പിന്നാലെ ധനുഷ് എക്സിൽ കുറിച്ചത്.
2022 ലാണ് ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. 6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് - ഐശ്വര്യ വിവാഹം.
വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. വേർപിരിഞ്ഞതിന് ശേഷവും മക്കളുടെ കാര്യങ്ങൾക്ക് ഇരുവരും ഒന്നിച്ചെത്താറുണ്ട്. അതേസമയം ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ജയിലർ 2 വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനി തകർത്തു എന്നാണ് സിനിമ കണ്ട ഭൂരിഭാഗം പേരും പറയുന്നത്.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates