'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ എന്നിവരുടെ പെർഫോമൻസിനെയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്.
Jailer 2
Jailer 2ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

കാത്തിരിപ്പിനൊടുവിൽ നെൽസൺ ദിലീപ്കുമാർ- രജനികാന്ത് കൂട്ടുകെട്ടിലെത്തിയ 'ജയിലർ 2' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് പിന്നാലെ ​ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ കാമിയോയ്ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

രജനികാന്തിന്റെ മാസ് പ്രകടനവും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പ്രേക്ഷക പ്രതികരണങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായി എത്തി കയ്യടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും ആരാധകരുടെ പ്രതീക്ഷകൾക്ക് കരുത്തേകുകയാണ്. ചിത്രത്തിലെ ലാലേട്ടന്റെ രംഗങ്ങൾ മികച്ചതാണെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

രജനികാന്തിനൊപ്പം മോഹൻലാലിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതും മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആവേശമുണ്ടാക്കുന്നുണ്ട്. ആദ്യ പകുതിയിലെ രജനികാന്തിന്റെ പ്രകടനത്തിനും ഇന്റർവെൽ രംഗത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോമഡി രംഗങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചിത്രത്തിലെ കാമിയോകളെല്ലാം അടിപൊളിയാണെന്നും പലരും പറയുന്നു. അതേസമയം ലാലേട്ടന് സ്ക്രീൻ ടൈം കുറവാണെന്നും ചില ആരാധകർ നിരാശയോടെ പറയുന്നു. കോമഡി, ഇമോഷൻസ്, മാസ് രംഗങ്ങൾ - എല്ലാം ഒത്തുചേർന്ന ഒരു മികച്ച എന്റർടെയ്‌നർ! ആണ് ആദ്യ പകുതി.

രണ്ടാം പകുതി ചെറിയൊരു ലാഗ് ഉണ്ടെങ്കിലും, ഹൃത്വിക് റോഷൻ, മോഹൻലാൽ, ശിവ രാജ്‌കുമാർ എന്നിവരുടെ അതിഥി വേഷങ്ങൾ തീർത്തും ഗംഭീരമാണ്!- എന്ന് ചിലർ കുറിച്ചു. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ എന്നിവരുടെ പെർഫോമൻസിനെയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്.

അതേസമയം, കേരളത്തിൽ ചിത്രത്തിന് റിലീസിന് മുൻപുതന്നെ വൻ ബുക്കിങ്ങാണ് ലഭിച്ചത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിങ്ങിലായിരുന്ന ചിത്രത്തിന്റെ ആദ്യദിന ഷോകളിൽ പലതും നേരത്തേ ഫുൾ ആയിരുന്നു.

ആദ്യ പ്രതികരണങ്ങൾ പോസിറ്റീവാണെങ്കിലും ചിത്രത്തിന്റെ ആകെ സ്വീകാര്യതയും ബോക്സ് ഓഫീസ് പ്രകടനവും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് പിന്നാലെ എത്തിയ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Jailer 2
'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'
Jailer 2
'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'
Jailer 2
'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം'; ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന
Summary

Rajinikanth’s Jailer 2 X Reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com