'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം'; ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന

ചിത്രത്തിനൊപ്പം 'ചുവടുവച്ചു പാടാം ശുഭരാത്രി...'- എന്ന ഗാനമാണ് ദിയ പശ്ചാത്തല സംഗീതമായി ചേർത്തത്.
Diya Krishna, Ahaana
Diya Krishna, Ahaanaഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയുടെ പിറന്നാൾ. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് അഹാനയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. അഹാനയ്ക്ക് സഹോദരി ദിയ അറിയിച്ച പിറന്നാൾ ആശംസയും അതിന് നടി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ചയാക്കുന്നത്. വിവാഹശേഷമുള്ള അഹാനയുടെ ആദ്യ ജന്മദിനമാണിത്.

"ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ അമ്മു.. ഭാര്യയായ ശേഷമുള്ള നിന്റെ ആദ്യത്തെ ജന്മദിനമാണിത്. എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം. ഈ ഫോട്ടോയ്ക്ക് പിന്നിൽ ഞാൻ ചേർത്ത പാട്ട് നിനക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു".-എന്നാണ് അഹാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിയ കുറിച്ചത്.

ചിത്രത്തിനൊപ്പം 'ചുവടുവച്ചു പാടാം ശുഭരാത്രി...'- എന്ന ഗാനമാണ് ദിയ പശ്ചാത്തല സംഗീതമായി ചേർത്തത്. അനിയത്തിയുടെ ഈ രസകരമായ പിറന്നാൾ ആശംസയ്ക്കും പാട്ടിനും മറുപടിയുമായി അഹാനയുമെത്തി. "അതേതായാലും നന്നായി" എന്നായിരുന്നു ചിരിച്ചുകൊണ്ട് അഹാന നൽകിയ മറുപടി.

അഹാനയുടെ ഭർത്താവ് നിമിഷ് രവിയും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് നിമിഷ് പങ്കുവച്ചത്. നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് ദിയയുടെ പോസ്റ്റിന് താഴെ അഹാനയ്ക്ക് ആശംസകളുമായി എത്തുന്നത്. ഭാര്യയ്ക്ക് ആശംസകളുമായി നിമിഷും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിവാഹ വിഡിയോ അഹാന ആരാധകർക്കായി പങ്കുവച്ചത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Diya Krishna, Ahaana
നടന്‍ ഇമ്രാന്‍ ഖാന്‍ ഉടന്‍ രാജ്യം വിടണം; സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ നടപടി
Diya Krishna, Ahaana
'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ
Diya Krishna, Ahaana
800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ
Summary

Diya Krishna sends wishes to Ahaana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com