'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

‘നടിപ്പ് അറക്കൻ’ എന്നാണ് തമിഴ് ഇൻഡസ്ട്രി എസ് ജെ സൂര്യയെ വിശേഷിപ്പിക്കുന്നത്.
S J Suryah, Mamitha Baiju
S J Suryah, Mamitha Baijuവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലൂടെ വീണ്ടും പ്രേക്ഷക മനം കവർന്നിരിക്കുകയാണ് നടി മമിത ബൈജു. ഇപ്പോഴിതാ മമിതയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ എസ് ജെ സൂര്യ. ‘നടിപ്പ് അറക്കി’ എന്നാണ് മമിതയെ സൂര്യ വിശേഷിപ്പിച്ചത്. ‘നടിപ്പ് അറക്കൻ’ എന്നാണ് തമിഴ് ഇൻഡസ്ട്രി എസ് ജെ സൂര്യയെ വിശേഷിപ്പിക്കുന്നത്.

‘നടിപ്പ് അറക്കിയായ’ ഒരു നടിയുടെ പേര് പറയാൻ പറഞ്ഞാൽ ആരുടെ പേര് പറയുമെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് എസ് ജെ സൂര്യ, മമിതയുടെ പേര് പറഞ്ഞത്. ഇന്ത്യ​​ഗ്ലിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘നടിപ്പ് അറക്കൻ’ എന്ന വിശേഷണത്തിന് അർഹനാണ് താങ്കൾ. ‘നടിപ്പ് അറക്കി’യായി നിങ്ങൾ ആരുടെ പേര് പറയും ? എന്നാണ് അവതാരകൻ ചോദിച്ചത്.

"ഈ അടുത്തായി നമ്മുടെ മമിത ബൈജു, ഭയങ്കരമായ അഭിനയം കാഴ്ചവയ്ക്കുന്നു. നോർത്തിൽ ആണെങ്കിൽ ആലിയ ഭട്ട്". - എന്നായിരുന്നു നടന്റെ മറുപടി. അതേസമയം മലയാളത്തിൽ മാത്രമല്ല, തമിഴിലും തിളങ്ങി നിൽക്കുകയാണ് മമിത ഇപ്പോൾ. വിജയ്‌യുടെ സഹോദരിയായി ‘ജന നായകനി’ലും സൂര്യയുടെ നായികയായി ‘വിശ്വനാഥ് ആൻഡ് സൺസി’ലും മമിത എത്തിയിരുന്നു.

അതേസമയം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ 2' ആണ് എസ് ജെ സൂര്യയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ബോധി എന്ന കഥാപാത്രമായാണ് എസ് ജെ സൂര്യ ചിത്രത്തിലെത്തിയത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

S J Suryah, Mamitha Baiju
800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ
S J Suryah, Mamitha Baiju
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്
S J Suryah, Mamitha Baiju
'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ
Summary

S J Suryah praises Mamitha Baiju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com