സാമന്ത/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇനി ശ്രദ്ധ ആരോഗ്യത്തില്‍'; ഒരു വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ സാമന്ത

ആരോഗ്യം ശ്രദ്ധിക്കുന്നതിനുവേണ്ടിയാണ് താരം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ സുന്ദരി സാമന്ത. പുതിയ ചിത്രം ഖുശിയുടേയും ആമസോണ്‍ പ്രൈം വെബ് സീരീസായ സ്റ്റാഡെലിലിന്റേയും ഷൂട്ടിങ് പൂര്‍ത്തിയായതിനുശേഷമായിരിക്കും താരം ഇടവേളയെടുക്കുക. ആരോഗ്യം ശ്രദ്ധിക്കുന്നതിനുവേണ്ടിയാണ് താരം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. 

ഒരു വര്‍ഷം മുന്‍പാണ് സാമന്തയ്ക്ക് രോഗപ്രതിരോധശേഷി കുറക്കുന്ന അവസ്ഥയായ മയോസിറ്റീസ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയാണ് താരം ഖുശിയുടേയും സിറ്റാഡലിന്റേയും ഷൂട്ടിങ്ങില്‍ പ്രവേശിച്ചത്. എന്നാല്‍ ഷൂട്ടിങ്ങിനും പ്രമോഷന്‍ ചടങ്ങിന് ഇടയിലുമെല്ലാം താരത്തിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി. നേരത്തെ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിച്ച അഡ്വാന്‍സ് താരം തിരിച്ചുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ഖുശിയുടെ ഷൂട്ടിങ് മൂന്ന് ദിവസത്തില്‍ പൂര്‍ത്തിയാകും. സിറ്റാഡല്‍ സീരീസിന്റെ ഷൂട്ടും അവസാന ഘട്ടത്തിലാണ്. ഇനി മറ്റ് സിനിമകളുടെ കരാറില്‍ താരം ഒപ്പുവെക്കില്ല. ചികിത്സ നടത്തി ആരോഗ്യം മെച്ചപ്പെടുത്താനാകും താരം ശ്രമിക്കുക എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT