സാമന്ത/ ഇൻസ്റ്റ​ഗ്രാം 
Entertainment

പിങ്ക് സാരിയില്‍ അതിമനോഹരിയായി സാമന്ത: വൈറലായി ചിത്രങ്ങള്‍

ആരോഗ്യത്തില്‍ ശ്രദ്ധിക്കാനായി സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ താരസുന്ദരിയാണ് സാമന്ത. ആരോഗ്യത്തില്‍ ശ്രദ്ധിക്കാനായി സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് താരം. യാത്രകളും ആരോഗ്യ സംരക്ഷണവുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് സാമന്ത ഇപ്പോള്‍. അതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വന്‍ വൈറലാവുകയാണ്. 

പിങ്ക് സാരിയില്‍ അതിസുന്ദരിയായാണ് ചിത്രത്തില്‍ സാമന്തയെ കാണുന്നത്. ദുബായില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. പിങ്ക് നിറത്തിലുള്ള ബ്രാലെറ്റ് സ്റ്റൈല്‍ ബ്ലൗസിനൊപ്പമാണ് താരം സാരിയുടുത്തിരിക്കുന്നത്. സിംപിള്‍ മേക്കപ്പിലാണ് താരത്തെ കാണുന്നത്. ചിത്രത്തിലെ സാമന്തയുടെ കോണ്‍ഫിഡന്‍സാണ് ആരാധകരുടെ മനം കവരുന്നത്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

മയോസിറ്റീസ് ബാധിച്ചതോടെ കടുത്ത ശാരീരിക പ്രശ്‌നങ്ങളിലൂടെയാണ് സാമന്ത കടന്നുപോയത്. അനുഭവിച്ച വേദനയെക്കുറിച്ച് താരം പല വേദികളിലും തുറന്നു പറഞ്ഞിരുന്നു. കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് താരം ഇടവേളയെടുത്തത്. തുടര്‍ന്ന് തന്റെ ഇഷ്ട സ്ഥലങ്ങളില്‍ അവധി ആഘോഷിക്കുകയാണ് താരം. സുഹൃത്തിനൊപ്പം ബാലിയിലാണ് താരം ആദ്യം പോയത്. കഴിഞ്ഞ ദിവസം ഓസ്ട്രിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു