സമീറ റെഡ്ഡി ഭർത്താവിനും മക്കൾക്കുമൊപ്പം/ ഫേയ്സ്ബുക്ക് 
Entertainment

മകന് നാലു ദിവസമായി കടുത്ത പനി, പിന്നാലെ മകള്‍ക്കും; സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് 

മകന്‍ ഹന്‍സിന് കടുത്ത പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ടെസ്റ്റ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മക്കള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മകന്‍ ഹന്‍സിന് കടുത്ത പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ടെസ്റ്റ് ചെയ്യുന്നത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ മകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സമീറയുടേയും ഭര്‍ത്താവിന്റേയും പരിശോധന ഫലം പോസിറ്റീവായി. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിവരം അറിയിച്ചത്. 

കഴിഞ്ഞ ആഴ്ച ഹന്‍സിന് കടുത്ത പനിയും തലവേദനയും ശരീരം വേദനയും വയറിന് ബുദ്ധിമുട്ടുമുണ്ടായി. നാല് ദിവസത്തോളം ഇത് തുടര്‍ന്നു. അസാധാരണമായതിനാല്‍ ഹന്‍സിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാകുകയും ചെയ്തു. പിന്നാലെ നൈറയും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അവള്‍ക്ക് പനിയും വയറിന് ബുദ്ധിമുട്ടുമായിരുന്നു. കുട്ടികള്‍ക്ക് പോസിറ്റീവായതിന് ശേഷം ഞാനും അക്ഷയും പോസിറ്റീവായി- സമീറ കുറിച്ചു. 

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം മക്കള്‍ക്ക് മാറിയെന്നും ഇപ്പോള്‍ രണ്ടുപേരും ആഘോഷത്തിലേക്ക് തിരിച്ചെത്തിയെന്നുമാണ് താരം കുറിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മരുന്നുകള്‍ കഴിക്കുന്നതെന്ന് വ്യക്തമാക്കിയ താരം കുട്ടികള്‍ക്ക് കോവിഡ് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!