നീരജ് മാധവ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'സമൂസയും ഉപ്പിലിട്ട പച്ച മുളകും, കഴിച്ചതില്‍ ഏറ്റവും മികച്ചത്'; നീരജ് മാധവ്

മികച്ച സമൂസ കിട്ടുന്ന സ്ഥലങ്ങള്‍ പറഞ്ഞു തന്നാല്‍ താന്‍ അവിടെവന്ന് കഴിക്കാമെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരമാണ് നീരജ് മാധവ്. ഫാമിലി മാനിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെ ബോളിവുഡില്‍ ശക്തമായ സാന്നിധ്യമാവുകയാണ് താരം. നെറ്റ്ഫഌക്‌സ് ഹിന്ദി ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക്ക് ഇഷ്‌കിലാണ് നീരജ് അവസാനമായി എത്തിയത്. താരം അഭിനയിച്ച ഇന്റര്‍വ്യൂ എന്ന ഷോട്ട്ഫിലിം മികച്ച അഭിപ്രായമാണ് നേടുന്നത്.

ഫീല്‍സ് ലൈക്ക് ഇഷ്‌കില്‍ രാജീവ് സമൂസ കഴിക്കുന്നത് കാണിക്കുന്നില്ലെങ്കിലും കാമറയ്ക്ക് പുറകിലിരുന്ന് മുഴുവന്‍ സമൂസയും ഞാന്‍ തിന്നുകയായിരുന്നു. ഞാന്‍ കഴിച്ചതില്‍വച്ച് ഏറ്റവും രുചികരമായ സമൂസയായിരുന്നു ഇത്. അതിനൊപ്പമുണ്ടായിരുന്ന ഉപ്പിലിട്ട പച്ചമുളക് പെര്‍ഫക്റ്റ് കോമ്പിനേഷനാണ്. സയന്‍ ഖാനും ഷോട്ട്‌സിന് ഇടയില്‍ കുറേ കഴിച്ചു. ഉച്ചയോടെ സമൂസ തിന്ന് വയറു നിറഞ്ഞതിനാല്‍ ഞങ്ങള്‍ ലഞ്ചു പോലും കഴിച്ചില്ല- നീരജ് കുറിച്ചു. 

സമൂസ എവിടെ നിന്നു വാങ്ങിയതാണെന്ന് പ്രൊഡക്ഷനോട് ചോദിക്കാന്‍ വിട്ടുപോയെന്നും താരം പറയുന്നുണ്ട്. കൂടാതെ മികച്ച സമൂസ കിട്ടുന്ന സ്ഥലങ്ങള്‍ പറഞ്ഞു തന്നാല്‍ താന്‍ അവിടെവന്ന് കഴിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു