സംയുക്ത ഇൻസ്റ്റ​ഗ്രാം
Entertainment

'മുഖത്ത് ഭാരം തോന്നും; ഭാഷയല്ല, മേക്കപ്പാണ് തെലുങ്കിലെ പ്രശ്നം': സംയുക്ത

'മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്'

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലൂടെ എത്തി തെന്നിന്ത്യ കീഴടക്കിയ താരമാണ് സംയുക്ത. പവൻ കല്യാൺ നായകനായി എത്തിയ ഭീംല നായക് എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലേക്ക് താരം അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ തെലുങ്കിൽ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് സംയുക്ത. മലയാളത്തിൽ നിന്ന് തെലുങ്കിൽ എത്തിയപ്പോഴുള്ള പ്രധാന വ്യത്യാസം എന്താണെന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

ഭാഷയേക്കാളുപരി മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് എന്നായിരുന്നു താരത്തിന്റെ മറുപടി. മലയാളത്തിൽ വളരെ സ്വാഭാവികമായ മേക്കപ്പാണെങ്കിൽ തെലുങ്കിലേക്ക് എത്തുമ്പോൾ മുഖത്ത് ഭാരമുള്ളതുപോലെയാണ് തോന്നുന്നത് എന്നാണ് താരം പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്. എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോള്‍ മേക്കപ്പ് സ്വാഭാവികതയോട് അടുത്തുനില്‍ക്കുന്നതാണ്. കുറച്ചുകൂടി സ്വതന്ത്രമായി വര്‍ക്ക് ചെയ്യാം. എന്നാല്‍ തെലുങ്കില്‍ സ്‌ക്രീനില്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. അവിടെ മേക്കപ്പിന് പ്രാധാന്യം കൂടുതലാണ്. എന്റെ മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഭാരം തോന്നാറുണ്ട്.- സംയുക്ത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT