ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ധനുഷിന്റെ നായികയായി സംയുക്ത മേനോൻ; വാത്തി തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

നുഷിന്റെ നായികയാവാൻ മലയാളം താരം സംയുക്ത മേനോൻ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാത്തിയിലാണ് ധനുഷുമായി സംയുക്ത ആദ്യമായി ഒന്നിക്കുന്നത്. സിനിമയുടെ പൂജ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ധനുഷ് ഉൾപ്പടെയുള്ളവർ പൂജയിൽ പങ്കെടുത്തു.

ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം

ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി അഞ്ചിനാണ് ആരംഭിക്കുക. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'വാത്തി'. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

തെന്നിന്ത്യയിലും തന്റെ സാന്നിധ്യം ശക്തമാക്കുകയാണ് സംയുക്ത മേനോൻ. അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ബീംല നായിക്കിലും സംയുക്ത അഭിനയിക്കുന്നുണ്ട്. റാണ ദ​ഗ്​ഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് എത്തുന്നത്. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പൃഥ്വിരാജ് നായകനായി എത്തുന്നകടുവയാണ് സംയുക്തയുടെ പുതിയ മലയാളം ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT