സംയുക്ത വർമ സഹോദരിക്കൊപ്പം  ഇൻസ്റ്റ​ഗ്രാം
Entertainment

നരച്ച മുടി മറയ്ക്കാതെ സംയുക്ത വര്‍മയുടെ സെല്‍ഫി, വൈറലായി ചിത്രം

സഹോദരി സംഘമിത്രയ്ക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു സംയുക്ത വര്‍മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് അകന്നെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്ന സഹോദരിക്കൊപ്പമുള്ള സംയുക്തയുടെ സെല്‍ഫിയാണ്.

സഹോദരി സംഘമിത്രയ്ക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. ‘ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാർ’എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. നരയുള്ള മുടി മറയ്ക്കാതെയായിരുന്നു സെൽഫി. നരച്ചമുടി കാണിക്കാനുള്ള താരത്തിന്റെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ ചലച്ചിത്ര അഭിനയരംഗത്തെത്തുന്നത്. മൂന്ന് വർഷം നീണ്ട കരിയറിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാ​ഗമായി. നടൻ ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷം താരം സിനിമയിൽ അഭിനയിച്ചിട്ടില്ല. യോഗയിൽ പരിശീലനം നേടിയിട്ടുള്ള താരം നല്ലൊരു യോഗാഭ്യാസി കൂടിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT