സര്‍ഫിങ് വിഡിയോ പങ്കുവച്ച് നടി സന അല്‍ത്താഫ്. സര്‍ഫിങ് പഠിക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. രസകരമായ വിഡിയോയില്‍ പലവട്ടം സന സര്‍ഫ് ബോര്‍ഡില്‍ നിന്നും വീഴുന്നത് കാണാം. കടലില്‍ മുഖമടച്ച് വീണിട്ടും വീണ്ടും വീണ്ടും സര്‍ഫിങിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് വിഡിയോയില്‍ താരം.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സര്‍ഫിങിനിടെ തനിക്ക് പറ്റിയ പരുക്കുകളും മുറിവുകളുമെല്ലാം സന വിഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. സര്‍ഫിങ് ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കില്‍ തനിക്കിത് ഇഷ്ടപ്പെട്ടുവെന്നാണ് സന പറയുന്നത്. ആ വാക്കുകളിലേക്ക്:
'സര്‍ഫിങ് ബുദ്ധിമുട്ടേറിയതാണ്. വെള്ളത്തിലുള്ള ഒരു ബോര്‍ഡില്‍ നിന്ന്, മുഖത്തേക്ക് കടല്‍ അടിച്ചു കയറുമ്പോള്‍ 100 ബര്‍ബര്‍പ്പികള്‍ ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. അത് മാത്രമല്ല, ഓരോ ബര്‍പ്പിയ്ക്ക് ശേഷവും വെള്ളത്തിലേക്ക് വീഴണം. ഒരു വാഷിങ് മെഷീനിലെ റിന്‍സ് സൈക്കിളില്‍ പെട്ടതുപോലെ വെള്ളത്തില്‍ കിടന്നു കറങ്ങണം. എന്നിട്ട് വീണ്ടും ബോര്‍ഡിലേക്ക് കയറണം. അതിന് പുറമെ കടല്‍ ചൊരുക്കും മസിലു വേദനയും ചതവുകളും കൂടി ചേര്‍ത്താല്‍ ഗംഭീരം. പക്ഷെ എനിക്കിത് ഒരുപാട് ഇഷ്ടപ്പെട്ടു. അതിനാല്‍ എല്ലാ ദിവസവും തിരികെ പോയി. വിഡിയോ ഗ്രാഫിക് തെളിവ് ലഭിച്ചില്ലെങ്കിലും ഇതിന് ശേഷം ഞാന്‍ അഞ്ച് തിരമാലകളില്‍ സര്‍ഫ് ചെയ്തു. സത്യം!' എന്നാണ് സന പറയുന്നത്.
പിന്നാലെ നിരവധി പേരാണ് സനയുടെ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'തളരരുത് രാമന്‍കുട്ടി തളരരുത്, ഇജ്ജാതി പോരാട്ടം, വീണത് വീണു ആ ചെക്കനെയും വെറുതെ വിട്ടില്ല. ഇതല്ല... ഇതിനപ്പുറം കണ്ടവനാണീ കെകെ ജോസഫ് , ഞാന്‍ മാത്രം വീണാല്‍ നാണക്കേട് ആണ്..വാ കൂടെ.. നമുക്ക് ഒരുമിച്ച് വീഴാം, താന്‍ വീഴുന്നത് കൂടാഞ്ഞ് തൊട്ടടുത്തു ഉള്ളവനെ കൂടെ വീഴ്ത്തി, ചേട്ടന്‍ : നീ വീണതോ വീണു എന്തിനാടി എന്നെ കൂടി വീഴ്ത്തണെ, വീണതല്ല സ്രാഷ്ടാംഗം പ്രണമിച്ചതാ, ചെയ്യാന്‍ പറ്റും എന്ന് ഉറച്ചു വിശ്വസിച്ചാല്‍ അത് ചെയ്യാന്‍ പറ്റും, ഈ ലോകം ഒരു സിമുലേഷന്‍ ആണ് നിങ്ങള്‍ക്കു അത് സാധിക്കും' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates