Sanam Shetty against VIshwanath and Sons makers 
Entertainment

'മമിതയുടെ പേര് വെക്കാന്‍ എന്താണ് തടസം?'; സൂര്യ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ സനം ഷെട്ടി

ഓഗസ്റ്റ് 14 നാണ് വിശ്വനാഥ് ആന്റ് സണ്‍സ് തിയേറ്ററുകളിലേക്ക് എത്തുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സൂര്യയുടെ നായികയായി മമിത ബൈജു അഭിനയിക്കുന്ന പുതിയ ചിത്രമാണ് വിശ്വനാഥ് ആന്റ് സണ്‍സ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ് ഇപ്പോള്‍.

വിശ്വനാഥ് ആന്റ് സണ്‍സിലെ പാട്ടിന്റെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. പോസ്റ്ററില്‍ നായിക മമിത ബൈജുവിന്റെ പേര് ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പിന്നാലെ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി. മമിതയുടെ പേര് പോസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും എന്താണ് അണിയറ പ്രവര്‍ത്തകരെ തടയുന്നതെന്നാണ് സനം ഷെട്ടി ചോദിക്കുന്നത്. മമിതയുടെ ഒഴികെ മറ്റെല്ലാവരുടേയും പേരുണ്ടെന്നും, അത് അനീതിയും മാറ്റപ്പെടേണ്ടതാണെന്നുമാണ് സനം ഷെട്ടി പറയുന്നത്.

''എന്താണ് നായികയുടെ പേര് പറയുന്നതില്‍ നിന്നും അണിയറ പ്രവര്‍ത്തകരെ തടയുന്നത്? അവളൊഴികെയുള്ള എല്ലാ പ്രധാന വ്യക്തികളുടേയും പേരുണ്ട്. ഇത് അനീതിയാണ്. ഈ ട്രെന്റ് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മമിത ബൈജു കഴിവ് തെളിയിച്ചവളാണ്. അതിനാലാണ് അവരെ ഇതുപോലെ വലിയൊരു സിനിമയിലെടുത്തത്. അവളൊരു പുതുമുഖ നായിക ആയിരുന്നുവെങ്കിലും എല്ലായിടത്തും തുല്യ പ്രാധാന്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. സിനിമ ഇന്‍ഡസ്ട്രി മാറണം'' എന്നാണ് സനം ഷെട്ടി പ്രതികരിച്ചത്.

'തിരക്കഥയില്‍ നായികക്ക് പ്രാധാന്യമുണ്ടെങ്കില്‍, സിനിമ പ്രചരിപ്പിക്കാന്‍ അവളുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍, പോസ്റ്ററുകളില്‍ പരാമര്‍ശിക്കപ്പെടാന്‍ അവള്‍ക്ക് അര്‍ഹതയുണ്ട്. അവള്‍ക്ക് വിപണി മൂല്യമുണ്ടോ ഇല്ലയോ എന്നത് പോസ്റ്റര്‍ ക്രെഡിറ്റുകളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. സിനിമ നമ്മോടൊപ്പം പരിണമിക്കുന്നു. ഇത് തുല്യതയെയും ബഹുമാനത്തെയും കുറിച്ചുള്ളതാണ്.' എന്നും സനം ഷെട്ടി പറയുന്നു.

ഓഗസ്റ്റ് 14 നാണ് വിശ്വനാഥ് ആന്റ് സണ്‍സ് തിയേറ്ററുകളിലേക്ക് എത്തുക. വെങ്കി അറ്റ്‌ലൂരിയാണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ 40 കാരനും 20 കാരിയും തമ്മിലുള്ള പ്രണയകഥയാണ് അവതരിപ്പിക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാമ് സിനിമയുടെ നിര്‍മാണം.

Sanam Shetty against VIshwanath and Sons makers for omiting Mamitha Baiju's name from the poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ മുന്നറിയിപ്പ്

ഇന്ന് 13 പേര്‍ക്ക് കൂടി ഷിഗെല്ല, ആശങ്കയായി പകര്‍ച്ചപ്പനി, മൂന്ന് മരണം; 75 പേര്‍ക്ക് ഡെങ്കി, എലിപ്പനി 13 പേര്‍ക്ക്

'ബേബീസ് യുണൈറ്റഡ്'; ഉയിരിനേയും ഉലകിനേയും കൊഞ്ചിച്ച് മമ്മൂട്ടി; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'സമൂഹത്തിന് ഭവിഷ്യത്ത് അല്ലാതെ എന്ത് മെച്ചം?; മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം'