Eko ഫെയ്സ്ബുക്ക്
Entertainment

ലക്ഷത്തില്‍ നിന്നും കോടികളിലേക്ക്, കുതിപ്പ് തുടരുന്ന 'എക്കോ'; സന്ദീപ് പ്രദീപ് ചിത്രം ആദ്യ വാരം നേടിയത് എത്ര?

ബുക്ക് മൈ ഷോയിലെ എക്കോയുടെ ബുക്കിങും കുതിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സന്ദീപ് പ്രദീപ് നായകനായ എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ മേക്കിങ് കൊണ്ടും കഥ പറച്ചില്‍ കൊണ്ടും വിസ്മയമായി മാറുകയാണ്. പടക്കളത്തിന് ശേഷം വീണ്ടും സന്ദീപ് പ്രദീപ് ഹിറ്റടിക്കുമ്പോള്‍ മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്.

എക്കോയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഗൂഢതകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആദ്യ ദിവസം 80 ലക്ഷം നേടിയ സിനിമയ്ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ കളക്ഷനില്‍ വലിയ കുതിപ്പാണ് ചിത്രം കാഴ്ചവച്ചത്. 80 ലക്ഷത്തില്‍ നിന്നും കോടികളേക്കാണ് പിന്നീടുള്ള ദിവസങ്ങളിലുള്ള എക്കോയുടെ സഞ്ചാരം.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എക്കോ ഇതിനോടകം ഇന്ത്യയില്‍ നിന്ന് മാത്രമായി 11.66 കോടിയാണ് നേടിയിരിക്കുന്നത്. ആഗോള മാര്‍ക്കറ്റിലെ സിനിമയുടെ കളക്ഷന്‍ 20.5 കോടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും വന്‍ വിജയമായി മാറിയിരിക്കുകയാണ് എക്കോ. ബുക്ക് മൈ ഷോയിലെ എക്കോയുടെ ബുക്കിങും ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ബുക്ക് ചെയ്യപ്പെട്ടത് 44040 ടിക്കറ്റുകളാണ്.

നവംബര്‍ 21 നാണ് എക്കോ തിയേറ്ററിലെത്തിയത്. ദിന്‍ജിത്തിന്റേയും ബാഹുലിന്റേയും ആനിമല്‍ ട്രയോളജിയിലെ മൂന്നാം ഭാഗമാണ് എക്കോ. കിഷ്‌കിന്ധാ കാണ്ഡവും കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വുമാണ് മറ്റ് രണ്ട് ഭാഗങ്ങള്‍. കിഷ്‌കിന്ധ കാണ്ഡത്തില്‍ ഒപ്പമുണ്ടായിരുന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടേയും സംഗീതം. മുജീബിന്റെ സംഗീതം എക്കോയുടെ ആത്മാവാണ്. സന്ദീപ് പ്രദീപിനൊപ്പം ബിയാനാ മോമിന്‍, നരേന്‍, വിനീത്, സൗരഭ് സച്ച് ദേവ, ബിനു പപ്പു, അശോകന്‍ തുടങ്ങിയവരും എക്കോയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Eko Collection Report: Sandeep Pradeep starrer is going strong as the movie reached one week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

120 അടിയോളം ഉയരം, മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി, ഒന്നര മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനം,വിഡിയോ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 29 lottery result

'ഞാൻ കണ്ടതിൽ മികച്ച ചലച്ചിത്രകാരനാണ് ബാഹുൽ, 'എക്കോ'യുടെ ഭാ​ഗമാകാൻ കഴി‍ഞ്ഞതിൽ അഭിമാനം'; കുര്യച്ചൻ പറയുന്നു

ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, പിത്തിന് ആരോഗ്യഗുണങ്ങളേറെ

ഒന്നര ലക്ഷം രൂപ വരെ ശമ്പളം, സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് ഒഴിവുകൾ

SCROLL FOR NEXT