Sandra thomas screen grab
Entertainment

' ഗുണ്ടകളുടെ ആസ്ഥാനം'; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ പത്രിക തള്ളി

സമര്‍പ്പിച്ച പത്രികകള്‍ മത്സരത്തിന് പര്യാപ്തമല്ലെന്ന് കാണിച്ചുകൊണ്ടാണ് റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാന്ദ്രാ തോമസിന്റെ പത്രിക തള്ളി. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാനാണ് സാന്ദ്രാ തോമസ് പത്രിക നല്‍കിയത്. സമര്‍പ്പിച്ച പത്രികകള്‍ മത്സരത്തിന് പര്യാപ്തമല്ലെന്ന് കാണിച്ചുകൊണ്ടാണ് റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്.

രണ്ട് സിനിമകള്‍ മാത്രമാണ് സാന്ദ്ര തോമസ് നിര്‍മിച്ചതെന്നാണ് വരണാധികാരികള്‍ പത്രിക തള്ളാനുള്ള കാരണമായി പറഞ്ഞത്. നിയമപ്രകാരം മൂന്ന് സിനിമകള്‍ നിര്‍മിക്കണം.

ഒരു റെഗുലര്‍ മെമ്പര്‍ക്ക് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നാണ് ചട്ടം. അത് പ്രകാരം താന്‍ എലിജിബിള്‍ ആണെന്നും സാന്ദ്ര വരണാധികാരികളോട് തര്‍ക്കിച്ചു. ഒമ്പത് പടങ്ങള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. തന്റെ മാത്രം രജിസ്‌ട്രേഷന്‍ ഡീറ്റെയില്‍സ് എടുത്തത് എന്തുകൊണ്ടാണെന്നും സാന്ദ്ര തോമസ് ചോദിച്ചു. എന്നാല്‍ സാന്ദ്രയുടെ പേരിലുള്ള നിര്‍മാണ കമ്പനി രണ്ട് സിനിമ മാത്രമാണ് നിര്‍മിച്ചതെന്നുമാണ് വരണാധികാരികള്‍ വിശദീകരിക്കുന്നത്. പത്രിക തള്ളുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി വിശദീകരണം നല്‍കണമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു.അസോസിയേഷന്‍ ഗുണ്ടകളുടെ ആസ്ഥാനമാണെന്നും സാന്ദ്ര പറഞ്ഞു.

Sandra Thomas's nomination to contest the Producers Association elections has been rejected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT