സംഗീത് ഫെയ്സ്ബുക്ക്
Entertainment

'ചെറിയ പരിക്കുണ്ട്, ഞാന്‍ ഇപ്പോള്‍ സുരക്ഷിതനാണ്': ഡ്രൈവര്‍ക്കെതിരെ കേസ് കൊടുത്തിട്ടില്ലെന്ന് സംഗീത്

പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്നതായി വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംഗീത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രോമാന്‍സ് സിനിമയുടെ ഷൂട്ടിങ്ങിനിടെ അര്‍ജുന്‍ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അപകടത്തില്‍ സംഗീതിന്റെ കഴുത്തില്‍ ചെറിയ പൊട്ടലേറ്റതായി വാര്‍ത്തകളുണ്ടായിരുന്നു. പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്നതായി വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംഗീത്. ഇന്ന് ആശുപത്രി വിടുമെന്നും താരം വ്യക്തമാക്കി. കൂടാതെ വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ താന്‍ പരാതി കൊടുത്തുവെന്ന് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തകള്‍ താരം തള്ളി.

സംഗീതിന്റെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കൊരു അപകടമുണ്ടായി. ഭാഗ്യത്തിന് ഞങ്ങളെല്ലാം സുരക്ഷിതരായിരിക്കുന്നു. 24 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു ഞാന്‍. ഇന്ന് ആശുപത്രി വിടും. എനിക്ക് ചെറിയൊരു പരുക്കാണുള്ളത് പക്ഷേ ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ദൈവത്തിന് നന്ദി. എല്ലാ സ്‌നേഹത്തിനും ആശങ്കകള്‍ക്കും നന്ദി. നിങ്ങളുടെ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എനിക്ക് മറുപടി നല്‍കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. ഞാന്‍ ഇപ്പോള്‍ സുരക്ഷിതനാണ്. പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്.

ഡ്രൈവര്‍ക്കെതിരെ ഞാന്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു കേസും ഉണ്ടായിട്ടില്ലെന്നും ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഇടത്തേക്ക് ഉടന്‍ തന്നെ തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാന്‍സിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കും വൈകാതെ ചിത്രം തിയറ്ററിലെത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാഹനം തലകീഴായി മറിഞ്ഞു

കൊച്ചി എംജി റോഡില്‍ വച്ചാണ് അപകടം നടക്കുന്നത്. സ്റ്റണ്ട് ടീമിലെ ഡ്രൈവറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ അര്‍ജുനും പിന്നില്‍ സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാര്‍ അപകടത്തില്‍ പെടുന്നത്. നടന്‍മാര്‍ സഞ്ചരിച്ച കാര്‍ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിഞ്ഞു. താരങ്ങള്‍ക്ക് ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT