Vijay, Sangeetha എക്സ്
Entertainment

സിനിമയെ വെല്ലും ട്വിസ്റ്റ്! വിജയ്‌യുമായുള്ള വിവാഹമോചനത്തിൽ നിന്നും പിന്മാറി സം​ഗീത ?

വിജയ് കോടതിയിൽ എത്തിയിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ നൽകിയ വിവാഹമോചന ഹർജി പിൻവലിച്ച് അദ്ദേഹത്തിന്റെ ഭാര്യ സം​ഗീത സ്വർണലിങ്കം. ചെങ്കൽപ്പട്ട് കുടുംബ കോടതി ഇന്ന് വിവാഹമോചന ഹർജി പരി​ഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന ഹർജിയിൽ നിന്നും സം​ഗീത പിന്മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രി വിജയ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്.

നിലവിൽ ലണ്ടനിലുള്ള സം​ഗീത ഓൺലൈൻ ആയാണ് കോടതിയിൽ ഹാജരായത്. സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹർജി പിൻവലിക്കുന്നതിനുള്ള തുടർ നിയമനടപടികൾ പിന്നീട് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവനാംശവും ദമ്പതികളുടെ നീലാങ്കരൈയിലെ വസതിയിൽ താമസിക്കാനുള്ള അവകാശവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. 2021ല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നു.

ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടര്‍ന്നുവെന്നാണ് ഹര്‍ജിയിലെ വാദം.

Sangeetha has decided to withdraw the divorce case against Tamil Nadu CM Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

വിസ്മയ മോഹൻലാൽ എന്താ ഇങ്ങനെ! തലവെ‍ട്ടിക്കൽ അൽപം കൂടിപ്പോയോ?, വിശദീകരിച്ച് ഡോക്ടർ

ബോഫോഴ്സ് കേസിന് അന്ത്യം; അവസാന അപ്പീലും തള്ളി സുപ്രീംകോടതി

'ഭയപ്പെടേണ്ടതില്ല, ഞാന്‍ ഒപ്പമുണ്ട്; വിമത തൃണമൂല്‍, മുന്‍ ഉദ്ധവ് വിഭാഗം എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

മലയാളത്തിലെ ആദ്യ AI സിനിമ; ‘വാഗ്ദത്തഭൂമി’യുടെ പോസ്റ്റർ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി