അന്ന് ലാലേട്ടന്റെ പെങ്ങൾ, ഇന്ന് മകൾക്കൊപ്പം തിരിച്ചുവരവ്; 25 വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തി ചിപ്പി

വിസ്മയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് ചിപ്പി എത്തുന്നത്.
Chippy Renjith
Chippy Renjithഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

ഒരുകാലത്ത് സിനിമയിൽ നായികയായും നായകന്റെ പെങ്ങളായുമൊക്കെ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ചിപ്പി. വിവാഹത്തിന് പിന്നാലെ ബി​ഗ് സ്ക്രീനിൽ നിന്ന് ചെറിയൊരിടവേള എടുത്തെങ്കിലും മിനി സ്ക്രീനിൽ സജീവമാണ് ചിപ്പി. ഇപ്പോഴിതാ നീണ്ട 25 വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി.

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് ചിപ്പിയുടെ ബി​ഗ് സ്ക്രീനിലേക്കുള്ള മടങ്ങി വരവ്. വിസ്മയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് ചിപ്പി എത്തുന്നത്. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി.

വിസ്മയയ്ക്ക് എല്ലാ ആശംസകളും’ എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചത്. സ്ഫടികത്തിൽ മോഹൻലാലിന്റെ പെങ്ങളായി ചിപ്പി വേഷമിട്ടിരുന്നു. തിരിച്ചുവരവ് മകളുടെ ചിത്രത്തിലൂടെ ആണെന്നതും ആരാധകർ ആഘോഷമാക്കുകയാണ്.

2000ൽ റിലീസ് ചെയ്ത ‘കാറ്റുവന്നു വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലായിരുന്നു ചിപ്പി ഏറ്റവും ഒടുവിലായി വേഷമിട്ടത്. ‘തുടക്ക’ത്തിലെ ‘തളിരോമലേ’ എന്ന ഗാനരംഗത്തിൽ വിസ്മയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മവേഷത്തിലെത്തിയ ചിപ്പിയുടെ ദൃശ്യങ്ങൾ ആരാധർ ഏറ്റെടുത്തിരുന്നു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. സായ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Chippy Renjith
'എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ! പീക്ക് പടം അതിനപ്പുറം ഒന്നുമില്ല', വാമിഖയ്ക്കും കയ്യടി; 'ഡിസി' എക്സ് പ്രതികരണം
Chippy Renjith
'വിസ്മയ തൂക്കി, പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ! അച്ഛനൊപ്പം മകളുടെ കിന്റല്‍ ഇടി'; ആദ്യ പ്രതികരണങ്ങള്‍
Chippy Renjith
'കോഫി കുടിച്ചു കഴിയുമ്പോഴാണ് അത് മരണപ്പെട്ട ഞാൻ ആയിരുന്നുവെന്ന് മനസിലാവുക'; 'ലെന ആ വഴിക്ക് എങ്ങാനും വന്നോ' എന്ന് സജിതയോട് ആരാധകർ
Summary

Actress Chippy Renjith returns to the big screen after 25 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com