'വിസ്മയ തൂക്കി, പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ! അച്ഛനൊപ്പം മകളുടെ കിന്റല്‍ ഇടി'; ആദ്യ പ്രതികരണങ്ങള്‍

ചിത്രത്തിലെ സര്‍പ്രൈസ് പ്രകടനമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടേതാണ്
Vismaya Mohanlal
Vismaya Mohanlal
Updated on
2 min read

കാത്തിരിപ്പിനൊടുവില്‍ വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെ സിനിമയിലേക്ക് കടന്നുവരുന്ന വിസ്മയയുടെ ആദ്യ സിനിമ തുടക്കം. ജൂഡ് ആന്തണി ഒരുക്കിയ ചിത്രം ആദ്യ ഷോ കഴിയുമ്പോള്‍ നേടുന്നത് കയ്യടികളാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് തുടക്കം.

വിസ്മയ മോഹന്‍ലാല്‍ തുടക്കം ഒട്ടും മോശമാക്കിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ പറയുന്നത്. മോഹന്‍ലാലിന്റെ അതിഥി വേഷവും കയ്യടി നേടുന്നുണ്ട്. അതേസമയം ചിത്രത്തിലെ സര്‍പ്രൈസ് പ്രകടനമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടേതാണ്. വില്ലനായി ആശിഷ് തകര്‍ത്തുവെന്നാണ് ആരാധകര്‍ പറയുന്നത്.

'എടുത്ത് വെക്കട 100 കോടി. ഇന്റര്‍വെല്‍ ശേഷം വിസ്മയയുടെ ഒരു സീനുണ്ട് രോമാഞ്ചം വന്നു.ത്രില്ലര്‍ പടങ്ങള്‍ അല്ലേലും ഒരു പ്രത്യേക ഇഷ്ടം ആണ് കിടിലന്‍ പടം നന്നായി ഇഷ്ടപ്പെട്ടു. വിസ്മയ, ആന്റണി ജൂനിയര്‍ ഒരേ പൊളി, ജൂഡ് അന്തണി ജോസഫ് സംവിധാനം ചെയ്ത ഒരു ഗംഭീര ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് പടം.'' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 'ഫസ്റ്റ് ഹാഫിനെ അപേക്ഷിച്ചു സെക്കന്റ് ഹാഫ് ഗംഭീരം. മേക്കിങ് ഒന്നും പറയാനില്ല പതിവ് പോലെ ജൂഡിന്റെ ഗംഭീര മേക്കിങ് അതുപോലെ ഡിഒപി വളരെ മനോഹരമായ വിഷ്വല്‍സ് ആണ് പടത്തിലേതു. പിന്നെ ജേക്‌സ് ബിജോയ്‌യുടെ മ്യൂസിക് ഡിപ്പാര്‍ട്‌മെന്റ് പടത്തിലെ ബിജിഎം അണ്ണന്‍ ശരിക്കും കത്തിച്ചു ഗംഭീരം' എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

'വിസ്മയ കിടിലന്‍ പെര്‍ഫോമന്‍സ് ആക്ഷന്‍സ് ഒക്കെ കിടു ആയി ചെയ്തിട്ടുണ്ട് പ്രത്യേകിച്ച് സെക്കന്റ് ഹാഫില്‍ ഇമോഷന്‍സ് ആണെങ്കിലും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് പിന്നെ ആഷിഷ് ജോ ആന്റണി കിടിലന്‍ വില്ലന്‍ കിടിലന്‍ പെര്‍ഫോമന്‍സ് പുള്ളി ശരിക്കും ഞെട്ടിച്ചു. പടത്തില്‍ ലാലേട്ടന്റെ ഫൈറ്റ് മോനേ വേറെ ലെവല്‍ ആയിരുന്നു പടത്തിന്റെ ക്ലൈമാക്‌സ് ഒന്നും പറയാനില്ല ഗംഭീരം. മൊത്തത്തില്‍ ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സ്' എന്നും ചിലര്‍ പറയുന്നു.

'പ്രതീക്ഷിച്ചത് പോലെ തന്നെ വിസ്മയ മോഹന്‍ലാല്‍ അപ്പന്റെ മോള്‍ തന്നെ എന്ന് പ്രൂവ് ചെയ്തു കിടു പെര്‍ഫോമന്‍സ് ഇമോഷന്‍സ് ആണെങ്കിലും ആക്ഷന്‍ ആണെങ്കിലും കിടു ആയി ചെയ്തിട്ടുണ്ട് അതുപോലെ ആന്റണി അണ്ണന്റെ മകന്‍ കിടു പെര്‍ഫോമന്‍സ് ചെക്കന്‍ ശരിക്കും ഞെട്ടിച്ചു മറ്റുള്ളവരും പതിവ് പോലെ നൈസ് പെര്‍ഫോമന്‍സ്. പടത്തിന്റെ ഫസ്റ്റ് ഹാഫിനെ അപേക്ഷിച്ച് സെക്കന്റ് ഹാഫ് ശരിക്കും കത്തിച്ചു ക്ലൈമാക്‌സ് ഒക്കെ കിടു ആയിരുന്നു മൊത്തത്തില്‍ കിടു തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആയിരുന്നു' എന്നായിരുന്നു മറ്റൊരു പ്രകതികരണം.

'വിസ്മയ മോഹന്‍ലാല്‍ തൂക്കി, പെട്ടെന്ന് കണക്ട് ആവുന്ന സിംപിള്‍ സ്റ്റോറിലൈന്‍, കഥാപാത്രങ്ങള്‍, അതിനെ വര്‍ക്ക് ആവുന്ന പതിവ് കൊമേഴ്ഷ്യല്‍ എലമെന്റ്‌സ് വൃത്തിക്ക് പാക്ക് ചെയ്തിട്ടുള്ള സ്‌ക്രീന്‍പ്ലേ, രസമുള്ള അവതരണവും. എല്ലാ സീനുകളും ലാന്‍ഡ് ആവുന്നില്ലെങ്കിലും, ഹൈ ഏരിയകളില്‍ സിനിമ കയ്യടി നേടുന്നുണ്ട്.. പ്രധാനമായും ക്ലൈമാക്‌സ് ആക്ഷന്‍ രംഗങ്ങള്‍ പ്രകടനം കൊണ്ടും എക്‌സിക്യൂഷന്‍ കൊണ്ടും കൊള്ളാം, കിടിലന്‍ പടം. ചെറിയൊരു ചായേം കടിയും പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ട് സെക്കന്റ് ഹാഫില്‍ മട്ടന്‍ ബിരിയാണി ആണല്ലോ ഒരുക്കി വച്ചിരിക്കുന്നത്. ക്ലൈമാക്‌സ് ഫൈറ്റ്. അച്ഛന് ശേഷം മകളുടെ കിന്റല്‍ ഇടി' എന്നായിരുന്നു മറ്റ് ചില പ്രതികരണങ്ങള്‍.

Summary

Vismaya Mohanlal and Thudakkam gets thumps up from the audience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com