'എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ! പീക്ക് പടം അതിനപ്പുറം ഒന്നുമില്ല', വാമിഖയ്ക്കും കയ്യടി; 'ഡിസി' എക്സ് പ്രതികരണം

ആക്ഷൻ ത്രില്ലറായെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
DC
DCഎക്സ്
Edited By:
Updated on
1 min read

ലോകേഷ് കനകരാജിനെ നായകനാക്കി സംവിധായകൻ അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം 'ഡിസി' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വാമിഖ ​ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് എത്തുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്.

'പീക്ക് സിനിമ, പീക്ക് മ്യൂസിക്, പീക്ക് സിനിമാട്ടോ​ഗ്രഫി, പീക്ക് പെർഫോമൻസ്, പീക്ക് തിയറ്റർ എക്സ്പീരിയൻസ്' എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം എക്സിൽ കുറിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ തീ തന്നെയൊന്നും പ്രേക്ഷകർ പറയുന്നു. വ്യത്യസ്തമായ മേക്കിങ്ങും പുതുമയുള്ള അവതരണത്തിലൂടെയും ചിത്രം വേറിട്ട് നിൽക്കുന്നുവെന്നും ചിലർ പറയുന്നു.

അരുൺ മാതേശ്വരന്റെയും ലോകേഷ് കനകരാജിന്റെയും ഏറ്റവും മികച്ച സിനിമ... ലോകേഷ് നിങ്ങൾ ഇത്രയും മികച്ച ഒരു നടനാണെന്ന് അറിയില്ലായിരുന്നുവെന്നും ചിലർ എക്സിൽ കുറിച്ചു. 'ഡിസി'യുടെ തിരക്കഥയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയവും ഇന്റർവെൽ ബ്ലോക്കും ക്ലൈമാക്സും ഒരു വൻ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് പ്രേക്ഷകന് സമ്മാനിക്കുന്നതെന്നും ചിലർ കുറിച്ചിട്ടുണ്ട്.

ദാസും ​ഗ്യാങും ഷോ തൂക്കി എന്നും ചിലർ അഭിപ്രായപ്പെടുന്നു. അടുത്തക്കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്റർവെൽ ബ്ലോക്ക് ആണ് ഡിസിയിലേതെന്നും ചില പ്രേക്ഷകർ കുറിച്ചു. അതേസമയം ചിത്രത്തിലെ വാമിഖയുടെ പെർഫോമൻസിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളും മികച്ച അഭിപ്രായമാണ് നേടുന്നത്.

അനിരുദ്ധിന്റെ പശ്ചാത്തല സം​ഗീതവും കയ്യടി വാരിക്കൂട്ടുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 'റോക്കി', 'സാനി കയിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് ഡിസി. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മുകേഷ് ജി ആണ്.

DC
'കോഫി കുടിച്ചു കഴിയുമ്പോഴാണ് അത് മരണപ്പെട്ട ഞാൻ ആയിരുന്നുവെന്ന് മനസിലാവുക'; 'ലെന ആ വഴിക്ക് എങ്ങാനും വന്നോ' എന്ന് സജിതയോട് ആരാധകർ
DC
'സിസി ടിവി ഡിറ്റക്ട് ചെയ്ത ഹ്യൂമണ്‍ ബോഡി, തെളിവ് ഇപ്പോഴും കയ്യിലുണ്ട്'; ലെനയുടെ 'പ്രേതാനുഭവം'
DC
'ആങ്സൈറ്റി ഉണ്ടെന്ന് പറയുന്നത് ഒരു ട്രെൻഡ് ആയിട്ടുണ്ട്; അങ്ങനെ അല്ലാത്തവരെ അത്ഭുതജീവിയെ പോലെയാണ് ആളുകൾ കാണുന്നത്'
Summary

Lokesh Kanagaraj and Wamiqa Gabbi starrer DC movie X response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com