സാനിയ അയ്യപ്പൻ/ ഫേയ്സ്ബുക്ക് 
Entertainment

ഹോളിവുഡ് സുന്ദരിയെപ്പോലെ സാനിയ അയ്യപ്പൻ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റൈലിഷ് ​ഗെറ്റപ്പിലെത്തി ആരാധകരെ അമ്പരപ്പിക്കാറുള്ള നടിയാണ് സാനിയ അയ്യപ്പൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. ഹോളിവുഡ് ലുക്കിൽ അതീവ സുന്ദരിയായാണ് താരം എത്തുന്നത്. 

അക്വാ ​ഗ്രീൻ നിറത്തിലുള്ള ലോങ് ഓഫ് ഷോൾഡർ സിം​ഗിൾ സ്ലീവ് ഡ്രസ്സാണ് താരം അണിഞ്ഞിരിക്കുന്നത്. ഫ്രന്റ് സ്ലിറ്റാണ് വേഷത്തെ മനോ​ഹരമാക്കുന്നത്. തലമുടി മുകളിൽ ബൺ ചെയ്ത് വെച്ചിരിക്കുന്നത് ഷോൾഡർ ഏരിയയെ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. കാര്യമായ ആഭരണങ്ങളൊന്നുമില്ലാതെ സിംപിൾ ലുക്കിലാണ് സാനിയ എത്തുന്നത്.

ഫാഷൻ പരീക്ഷണങ്ങളിലൂടെ കയ്യടി നേടാറുള്ള താരത്തിന്റെ പുത്തൻ ലുക്കും ആരാധകരുടെ മനം കവരുകയാണ്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അഖിൽ പിടിയാണ് ചിത്രങ്ങൾ പകർത്തിയത്. പാരീസ് ഡെ ബൗട്ടികാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സജിത് അന്‍ഡ് സുജിത്താണ് മേക്കപ്പ്. അസാനിയ നസ്രിനാണ് സ്റ്റൈലിങ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു