Saniya Iyappan 
Entertainment

'ഇവളെ എന്തിനാ കാസ്റ്റ് ചെയ്തത്? ഇത് കല്യാണിയല്ലല്ലോ'; നെഗറ്റീവ് കമന്റുകള്‍ പിന്നെ പോസിറ്റീവായി: സാനിയ

ഞാനായതിനാല്‍ എന്തെങ്കിലും നെഗറ്റീവ് വരുമോ എന്ന് ഭയന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് കല്യാണി. ഒറിജിനല്‍ ട്രാക്ക് പാടിയ അര്‍ജുന്‍, കെഡിഎസ്, ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ക്കൊപ്പം ശ്രേയ ഘോഷാലുമെത്തിയപ്പോള്‍ പുതിയ പാട്ട് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സാനിയ അയ്യപ്പനാണ് വിഡിയോയിലുള്ളത്. തന്റെ ലുക്കു കൊണ്ടും മാസ്മരിക നൃത്തത്തിലൂടേയും സാനിയ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയിലെങും കല്യാണിയാണിപ്പോള്‍ ചര്‍ച്ച.

കല്യാണിയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ അയ്യപ്പന്‍. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്. കല്യാണി പാട്ടില്‍ പലരും ആഗ്രഹിച്ചിരുന്നത് കല്യാണി പ്രിയദര്‍ശനെയായിരുന്നു. താനാണ് വിഡിയോയിലെന്ന് കണ്ടപ്പോള്‍ അത് പലരും ചോദിച്ചിരുന്നുവെന്നുമാണ് സാനിയ പറയുന്നത്.

'' ഒരു തവണ പോലും അങ്ങനൊരു ചിന്ത എനിക്കുണ്ടായിട്ടില്ല. അവരോടും ചോദിച്ചിട്ടില്ല. ഞാന്‍ കല്യാണി പാട്ടിന്റെ ആരാധികയായിരുന്നു. ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെ സങ്കല്‍പ്പിക്കില്ലേ. അങ്ങനൊരു പാട്ടാണ് കല്യാണി. പിന്നീട് അവിചാരിതമായി അര്‍ജുനുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു. നീയാണ് ചെയ്യുന്നതെന്ന് പറഞ്ഞു. അത് സംഭവിക്കുന്നത് ജനുവരിയിലാണ്. അന്ന് ശ്രേയ ഘോഷാല്‍ ഉണ്ടായിരുന്നില്ല. പഴയ കല്യാണി പാട്ടിന്റെ വിഡിയോ ചെയ്യുന്നു എന്ന് മാത്രമായിരുന്നു'' കല്യാണി പറയുന്നു.

''ഫെബ്രുവരിയില്‍ ഷൂട്ടിങ് പ്ലാന്‍ ചെയ്തുവെങ്കിലും അത് നടന്നില്ല. അതോടെ എനിക്ക് പ്രതീക്ഷ നഷ്ടമായി. പിന്നീട് ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് സംതിങ് ബിഗ് ഈസ് കമ്മിങ് എന്ന് പറഞ്ഞ് അവര്‍ വിഡിയോ ഇടുന്നത്. അപ്പോഴേക്കും എന്റെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ പറഞ്ഞിരുന്നു. അതിനാല്‍ നീ ഇല്ലെന്ന് തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. കുറച്ച് വിഷമം ആയി''.

''മെയ് ആയപ്പോള്‍ അവിചാരിതമായി അര്‍ജുന്‍ മെസേജ് അയച്ചു. ശ്രേയ ഘോഷാലിനെ വച്ചും ചെയ്യുന്നതായി പറഞ്ഞു. അത്രയും നാള്‍ കാത്തിരുന്നത് വെറുതെയായില്ലെന്ന് മനസിലായി. നേരത്തത്തെ പാട്ടായിരുന്നുവെങ്കില്‍ എനിക്ക് ഇത്രയും പ്രാധാന്യം ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നില്ല. പാട്ട് ഫീമെയില്‍ ഓറിയന്റഡ് ആയി. എനിക്ക് ഡാന്‍സ് ചെയ്യാന്‍ പ്രത്യേക ഭാഗം വന്നു'' എന്നും സാനിയ പറയുന്നു.

''കല്യാണി ചേച്ചിയുടെ കാര്യത്തില്‍, ചേച്ചി പോലും ഇത് അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. വിഡിയോ അനൗണ്‍സ് ചെയ്തപ്പോള്‍ ആദ്യം തന്നെ ഈ കുട്ടിയെ എന്തിനാണ് കാസ്റ്റ് ചെയ്തത്, കല്യാണിയാണെന്ന് പറഞ്ഞിട്ട് കല്യാണി അല്ലല്ലോ എന്നൊക്കെ കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഫുള്‍ പോസിറ്റീവ്. സാനിയയ്ക്ക് ചെയ്യാന്‍ പറ്റുമെന്ന് ജനങ്ങള്‍ അംഗീകരിച്ചു.ഈ ഫീലിങ് കുറേനാളുകള്‍ക്ക് ശേഷമാണ്. അത് ഞാന്‍ ആസ്വദിക്കുകയാണ്.'' സാനിയ പറയുന്നു.

നമ്മള്‍ എന്ത് ചെയ്താലും തെറ്റാണ് എന്ന രീതിയില്‍ കമന്റ് വരുന്നതിനാല്‍, ഇതില്‍ ഞാനായതിനാല്‍ എന്തെങ്കിലും നെഗറ്റീവ് വരുമോ എന്ന് ഭയന്നിരുന്നു. പക്ഷെ അതുണ്ടായില്ല. ജനങ്ങള്‍ തന്ന സ്ട്രസ് അവര്‍ തന്നെ മാറ്റി. എന്നെ സ്വീകരിച്ചുവെന്നും സാനിയ കൂട്ടിച്ചേര്‍ക്കുന്നു.

Saniya Iyappan about Kalyani song. Social media was furious at first for not casting Kalyani Priyadarshan. But then they welcomed Saniya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന ഗാനം ആദ്യം; ശേഷം വന്ദേമാതരം, ജനഗണമന: വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം

മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കണോ? സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം മതിയോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

കർക്കിടകം കടക്കാൻ 'കോഴിമരുന്ന്', എങ്ങനെ തയ്യാറാക്കാം

'ജൂനിയർ എൻടിആറിനുള്ള പെർഫെക്ട് മറുപടി'; 'തമിഴ് മുരുകനു'മായി ധനുഷും വെട്രിമാരനും, ഫസ്റ്റ് ലുക്ക് പുറത്ത്

ഒന്നിലേറെ ഭാര്യയുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യമില്ല, ജീവനക്കാരെ പിരിച്ചുവിടും: അസം ബജറ്റില്‍ പ്രഖ്യാപനം