സാനിയ കെനിയയിൽ/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

പിറന്നാൾ ആഘോഷം ഒറ്റയ്ക്ക് കെനിയയിൽ, കേരള സാരിയിൽ കേക്ക് മുറിച്ച് സാനിയ; വിഡിയോ

കെനിയയിലെ റസ്റ്റോറന്റിൽ വച്ച്  പിറന്നാൾ ആഘോഷിക്കുന്ന സാനിയയുടെ വിഡിയോയും പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരമാണ് സാനിയ അയ്യപ്പൻ. കഴിഞ്ഞ ദിവസം താരത്തിന്റെ 21ാം പിറന്നാളായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് സാധാരണ സാനിയ പിറന്നാൾ ആഘോഷിക്കാറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി താരം ഇത്തവണ സോളോ  ട്രിപ്പ് പോയിരിക്കുകയാണ്. കെനിയയിലേക്കാണ് താരത്തിന്റെ യാത്ര. 

പിറന്നാൾ വിശേഷങ്ങൾ സാനിയ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. കെനിയയിലെ റസ്റ്റോറന്റിൽ വച്ച്  പിറന്നാൾ ആഘോഷിക്കുന്ന സാനിയയുടെ വിഡിയോയും പുറത്തുവന്നു. കേരള സാരിയിൽ എത്തിയ താരത്തിന് ​ഗംഭീര സർപ്രൈസാണ് റസ്റ്റോറന്റ് ഒരുക്കിയത്. ബർത്ത്ഡേ ആശംസകൾ അറിയിച്ചുകൊണ്ട് ഹോട്ടലിലെ ജീവനക്കാർ കേക്കുമായി എത്തുകയായിരുന്നു. ഇതു കണ്ട് വികാരാധീനയാകുന്ന സാനിയയേയും വിഡിയോയിൽ കാണാം. കേക്ക് മുറിച്ച് കഴിച്ച ശേഷം ജീവനക്കാർക്ക് കേക്ക് നൽകുന്നതും വിഡിയോയിലുണ്ട്. 

അതിനു പിന്നാലെ കെനിയയിൽ നിന്നുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മസൈ മാറയിൽ ഇവിടത്തെ ജനങ്ങൾക്കൊപ്പം സമയം ചെലവഴിക്കുന്ന സാനിയയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. തദ്ദേശിയർ ധരിച്ചിരിക്കുന്നതുപോലത്തെ ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് താരം ഓസ്ട്രേലിയയിലേക്ക് യാത്ര പോയത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം വൈറലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു