സാനിയ അയ്യപ്പന്‍, ആടുജീവിതം പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം
Entertainment

'ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രം': പൃഥ്വിരാജിനെ പ്രശംസിച്ച് സാനിയ അയ്യപ്പന്‍

സാനിയയ്ക്ക് മറുപടിയുമായി പൃഥ്വിരാജ് എത്തി

സമകാലിക മലയാളം ഡെസ്ക്

ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് നടി സാനിയ അയ്യപ്പന്‍. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ആടുജീവിതം എന്നാണ് താരം കുറിച്ചത്. സിനിമയില്‍ ഉടനീളം പൃഥ്വിരാജ് ആ കഥാപാത്രമായിരുന്നെന്നുമാണ് സാനിയ പറയുന്നു.

പൃഥ്വിരാജ്, ആ സിനിമയില്‍ ഉടനീളം നിങ്ങള്‍ ആ കഥാപാത്രമായിരുന്നു. ആടുജീവിതം ടീം അനുഭവിച്ച പ്രതിസന്ധികളെല്ലാം നിങ്ങളുടെ കണ്ണിലൂടെ കാണാമായിരുന്നു. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഇത്. ഈ സിനിമയിലൂടെ നിങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളുടെ ശബ്ദത്തിലൂടെയും അഭിനയത്തിലൂടെയും വികാരങ്ങളിലൂടെയും നിങ്ങള്‍ നജീബിനോട് നീതി കാണിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.-സാനിയ അയ്യപ്പന്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാനിയയ്ക്ക് മറുപടിയുമായി പൃഥ്വിരാജ് എത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സാനിയയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു മറുപടി. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും പോസ്റ്റുമായി എത്തി. എക്കാലത്തേയും മികച്ച ദൃശ്യാവിഷ്‌കാരം എന്നാണ് ഡിജോ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT