ഒരുകാലത്ത് വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് സഞ്ജന ഗൽറാണി. നടി നിക്കി ഗൽറാണിയുടെ സഹോദരിയായ സഞ്ജന 2020ൽ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇപ്പോൾ ആദ്യമായി ഉംറ നിർവഹിച്ചിരിക്കുകയാണ് താരം. മകന്റെ ആദ്യ ജന്മദിനത്തോട് അനുബന്ധിച്ചാണ് കുടുംബത്തിനൊപ്പം താരം പുണ്യസ്ഥലം സന്ദർശിച്ചത്. തന്റെ ആദ്യ ഉംറ സന്ദർശനത്തേക്കുറിച്ച് താരം കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
കുടുംബത്തിനൊപ്പം ഉംറ നിര്‍വഹിക്കുന്നത് എത്ര മനോഹരമായ അനുഭവമാണ്. മേയ് 19ന് എന്റെ മകന്റെ ആദ്യത്തെ പിറന്നാളായിരുന്നു. അവന്റെ പിറന്നാളിന് ഉംറ നിര്‍വഹിക്കുക എന്നതിനേക്കാള്‍ മികച്ചതായി എന്താണ് ഉള്ളത്. ഞങ്ങള്‍ക്ക് തരുന്ന എല്ലാ സന്തോഷത്തിനും അനുഗ്രഹത്തിനും അള്ളാഹുവിനോട് നന്ദി പറയുന്നു. എന്റെ മുറിയില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. എന്റെ റൂമില്‍ നിന്ന് കബ ഷെരീഫിന്റെ മനോഹര കാഴ്ചകണ്ട് ആറു നേരെ നിസ്‌കാരം നടത്താന്‍ സാധിക്കുന്നുണ്ട്. ഇതെന്റെ ആദ്യത്തെ യാത്രയും ആദ്യത്തെ ഉംറയുമാണ്. മക്കയില്‍ നാല് ദിവസവും മൂന്നു രാത്രിയുമാണ് ഉള്ളത്. പരമ്പരാഗ മുസ്ലീം രീതിയില്‍ പൂര്‍ണമനസ്സോടെയാണ് ഞാന്‍ ഉംറ നിര്‍വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ ഈ അവസരം വിനിയോഗിച്ചു. എല്ലാവർക്കും കൂടുതൽ സ്നേഹവും പോസിറ്റീവ് എനർജിയും ലഭിക്കട്ടെ- സഞ്ജന കുറിച്ചു.
ഭർത്താവ് ഡോക്ടര്‍ അസീസ് പാഷയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗത മുസ്ലീം വേഷത്തിലാണ് സഞ്ജനയെ കാണുന്നത്. 2020ൽ സഞ്ജന ഇസ്ലാം മതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ മഹിറ എന്ന പേരും സഞ്ജന സ്വീകരിച്ചിരുന്നു. കാസനോവ, കിങ് ആന്‍ഡ് കമ്മീഷണര്‍ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ സഞ്ജന. 2006-ൽ പുറത്തിറങ്ങിയ ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates