സപ്ന സിങ്ങും മകനും  ഫെയ്സ്ബുക്ക്
Entertainment

നടിയുടെ 14കാരനായ മകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

മകന്റെ മരണത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് നടി പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: നടി സപ്‌ന സിങ്ങിന്റെ 14 കാരനായ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലാണ് സംഭവമുണ്ടായത്. മകന്റെ മരണത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് നടി പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.

എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സാഗര്‍ ഗ്യാങ്വാര്‍ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഡിസംബര്‍ ഏഴിനാണ് സാഗറിനെ കാണാതായത്. 9ന് ഇസത്‌നഗറില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സാഗറിന്റെ സുഹൃത്തുക്കളായ അനുജ്, സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.

മയക്കുമരുന്ന് ഓവര്‍ഡോസായതാണ് സാഗറിന്റെ മരണകാരണം എന്നാണ് അനുജും സണ്ണിയും പറയുന്നത്. സാഗറിനൊപ്പം മദ്യവും മയക്കുമരുന്നും ഉപയോഗിച്ചു. അമിത ഉപയോഗത്തെ തുടര്‍ന്ന് സാഗര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അതോടെ പേടിച്ചു പോയ ഇരുവരും സാഗറിന്റെ ശരീരം വലിച്ചുകൊണ്ടുവന്ന് വയലില്‍ ഇടുകയും അവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ സാഗറിന്റെ മരണകാരണം വ്യക്തമായിട്ടില്ല. വിഷമോ മയക്കുമരുന്നോ ആണ് മരണകാരണമായത് എന്നാണ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്നാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; ബൾഗേറിയയിൽ അടിയന്തര ലാൻഡിങ്

ആക്രമണം കൃത്യമായ ആസുത്രണത്തോടെ; വെടിയുതിര്‍ത്ത് 5 തവണ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളുടെ ബൈക്ക് കണ്ടെത്തി

പൂജ അവധി: കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 19 | പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുക, അനാവശ്യ വാഗ്ദാനം വേണ്ട