സാറ അലി ഖാൻ ഇൻസ്റ്റ​ഗ്രാം
Entertainment

കൈ തട്ടി വസ്ത്രത്തിൽ ജ്യൂസ് വീണു, എയർ ഹോസ്റ്റസിനോട് രൂക്ഷമായി പ്രതികരിച്ച് സാറ; വിമർശനം

പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു സാറ ധരിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാറ അലി ഖാൻ. കൈ നിറയെ ചിത്രങ്ങളാണിപ്പോൾ സാറയ്ക്കുള്ളത്. ഇപ്പോഴിതാ താരത്തിന്റെ വിമാനത്തിൽ നിന്നുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിമാന യാത്രയ്ക്കിടെ അബദ്ധവശാൽ എയർ ഹോസ്റ്റസിന്റെ കൈ തട്ടി സാറയുടെ വസ്ത്രത്തിൽ ജ്യൂസ് തെറിക്കുന്നതും, താരം അസ്വസ്ഥയായി സീറ്റിൽ നിന്ന് എഴുന്നേറ്റ് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എയർ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്ന താരത്തിന്റെ വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു സാറ ധരിച്ചിരുന്നത്. എന്നാൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ വിവിധ തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് പരസ്യത്തിന്റെയോ സിനിമയുടെയോ ഷൂട്ടിങ് ആണോയെന്നാണ് പലരും ചോദിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതായിരിക്കുമെന്ന് പറയുന്നവരും കുറവല്ല. എന്നാൽ സംഭവത്തിൽ സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല. മർഡർ മുബാറക്കാണ് താരത്തിന്റേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT