Sathyan Anthikad about Soundarya ഫയല്‍
Entertainment

'അച്ഛന്‍ മരിച്ചതോടെ വിഷാദത്തിലായി, മുറിയില്‍ നിന്നും പുറത്തിറങ്ങാതായി'; സൗന്ദര്യയെക്കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യം; തുറന്നു പറഞ്ഞ് സത്യന്‍ അന്തിക്കാട്

നല്ല സുഹൃത്തുക്കളായി മാറിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടി സൗന്ദര്യ മരിക്കുന്നത്. ഒട്ടും നിനച്ചിരിക്കാതെയാണ് മരണം ഹെലികോപ്റ്റര്‍ അപകടത്തിന്റെ രൂപത്തില്‍ സൗന്ദര്യയെ തേടിയെത്തുന്നത്. മലയാളികള്‍ക്കും സുപരിചിതയാണ് സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സൗന്ദര്യയെ മലയാളി ഒരിക്കലും മറക്കില്ല.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ സൗന്ദര്യയെ മലയാളത്തിലെത്തിക്കുന്നത് സത്യന്‍ അന്തിക്കാടാണ്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. തന്റെ ഒരു സിനമയിലേ അഭിനയിച്ചുള്ളൂവെങ്കിലും താനും സൗന്ദര്യയും നല്ല സുഹൃത്തുക്കളായി മാറിയിരുന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

സൗന്ദര്യ കവിതകളെഴുതുമായിരുന്നു. അക്കാരം ആര്‍ക്കുമറിയില്ല. സൗന്ദര്യയുടെ കവിത താന്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് സൗന്ദര്യയെക്കുറിച്ച് സംസാരിക്കുന്നത്.

''വലിയ നഷ്ടമാണ്. ഒരു സിനിമയിലേ അഭിനയിച്ചുള്ളൂവെങ്കിലും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് അവരെ അറിയില്ലായിരുന്നു. ഷൂട്ടിങ് തീരാന്‍ നേരം തെലുങ്കില്‍ ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചു. ഇല്ല, ഞാന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ നിര്‍മാണക്കമ്പനിയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞു.'' സത്യന്‍ അന്തിക്കാട് പറയുന്നു.

''സൗന്ദര്യ കവിതകളെഴുതുമായിരുന്നു. ആര്‍ക്കും അറിയില്ല. ഇംഗ്ലീഷ് കവിതകളാണ്. ഒരിക്കല്‍ ഷൂട്ടിനിടെ എന്നോട് സാര്‍ കവിതകളെഴുതമല്ലേ എന്ന് ചോദിച്ചു. കവിതകളല്ല, പാട്ടെഴുതാറുണ്ടെന്ന് ഞാന്‍ പറഞ്ഞു. എന്റെ കുറച്ച് കവിതകളുണ്ട് വായിച്ചു നോക്കണം എന്ന് പറഞ്ഞു. സിമ്പിള്‍ ഇംഗ്ലീഷിലുള്ള കവിതകളായിരുന്നു. അച്ഛന്‍ മരിച്ച ശേഷം വിഷാദത്തിലായിരുന്നു, മുറിയില്‍ നിന്നും പുറത്തിറങ്ങിയിരുന്നില്ല. ആ സമയത്ത് കുറേ എഴുതി വച്ചിട്ടുണ്ടെന്ന് പറഞ്ഞു.''

''സൗന്ദര്യയുടെ കവിത ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് മനോരമയുടെ ഞായറാഴ്ച പത്രത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. സൗന്ദര്യയെ വിളിച്ച് അങ്ങോട്ട് അയച്ച് തരാമെന്ന് പറഞ്ഞു. അത് വേണ്ട അടുത്ത തവണ നേരില്‍ കാണുമ്പോള്‍ തന്നാല്‍ മതിയെന്ന് പറഞ്ഞു. പക്ഷെ ആ കൂടിക്കാഴ്ചയ്ക്ക് മുമ്പ് അവര്‍ മരണപ്പെട്ടു.'' എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം കയ്യടി നേടിയ നടിയാണ് സൗന്ദര്യ. തൊണ്ണൂറുകളിലും രണ്ടായിരങ്ങളുടെ തുടക്കത്തിലേയും ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൗന്ദര്യ. 2004 ഏപ്രില്‍ 17 നുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സൗന്ദര്യ മരണപ്പെടുന്നത്.

Sathyan Anthikad says Soundarya used to write poem. they had plans to meet before her death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT