Sathyaraj about Sivaji ഫയല്‍
Entertainment

രജനിക്കു നല്‍കുന്ന അതേ പ്രതിഫലം, ശങ്കറിന്റെ ശിവാജിയിലെ വില്ലന്‍ വേഷം; ആരും കൈ കൊടുക്കുന്ന ഓഫര്‍; സത്യരാജ് വേണ്ടെന്ന് വച്ചതിന് പിന്നില്‍

കരിയര്‍ ത്രാസില്‍ നില്‍ക്കുന്ന അവസ്ഥ

സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജ്-രജനികാന്ത് സിനിമയായ കൂലിയുടെ പ്രഖ്യാപന വേളയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു സത്യരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നത്. കരിയറിന്റെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രജനികാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കാറില്ല.

മുമ്പൊരിക്കല്‍ രജനികാന്ത് ചിത്രം ശിവാജിയിലെ വില്ലന്‍ വേഷം സത്യരാജ് നിരസിച്ചതും വലിയ വാര്‍ത്തയായിരുന്നു. തന്റെ സിനിമയില്‍ തനിക്ക് ലഭിക്കുന്നത്ര തന്നെ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും സത്യരാജ് തയ്യാറായില്ലെന്ന് കൂലിയുടെ ഓഡിയോ ലോഞ്ചില്‍ രജനികാന്ത് തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ശിവാജിയിലെ വില്ലന്‍ വേഷത്തോട് നോ പറഞ്ഞതെന്ന് വ്യക്തമാക്കുകയാണ് സത്യരാജ്. ഒരു അഭിമുഖത്തിലായിരുന്നു സത്യരാജിന്റെ പ്രതികരണം. വില്ലന്‍ വേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയമായിരുന്നു സത്യരാജിന്. നായക വേഷത്തിലായിരുന്നു അക്കാലത്ത് സത്യരാജിന്റെ ശ്രദ്ധ.

''സാക്ഷാല്‍ ശങ്കര്‍ എന്നെ വിളിച്ചിട്ടും ഞാന്‍ ആ പടം ചെയ്തില്ല. വേറൊന്നുമല്ല, ശിവാജിയില്‍ വില്ലനാകാന്‍ ശങ്കര്‍ എന്നെ സമീപിച്ചിരുന്നു. അന്നത്തെ എന്റെ അവസ്ഥ കുറച്ച് മോശമായിരുന്നു. നായകനായി ഞാന്‍ അഭിനയിച്ച സിനിമകളെല്ലാം ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടു. കരിയര്‍ തന്നെ ത്രാസില്‍ നില്‍ക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍'' എന്നാണ് സത്യരാജ് പറയുന്നത്.

''അപ്പോഴാണ് രജിനിയുടെ വില്ലനായി അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്. അത് സ്വീകരിക്കാത്തതിന്റെ കാരണം ഞാന്‍ ശങ്കര്‍ സാറിനോട് പറയുകയും ചെയ്തു. ഇപ്പോള്‍ എന്റെ സിനിമകള്‍ അത്രക്ക് ഹിറ്റാകുന്നില്ല. നായകനായിട്ടാണ് ഈ സിനിമകളത്രയും ചെയ്തത്. ഇപ്പോള്‍ രജനിയുടെ വില്ലനായി അഭിനയിച്ചാല്‍ ഒരുപാട് അവസരം കിട്ടും. പക്ഷെ വില്ലന്‍ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റാകും'' എന്നും അദ്ദേഹം പറയുന്നു.

നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുള്ള നടനാണ് സത്യരാജ്. കമല്‍ഹാസനൊപ്പവും രജനികാന്തിനൊപ്പവും വില്ലന്‍ വേഷത്തിലും സപ്പോര്‍ട്ടിങ് വേഷത്തിലുമെത്തിയിട്ടുണ്ട്. മിസ്റ്റര്‍ ഭരത് എന്ന ചിത്രത്തില്‍ രജനികാന്തിന്റെ അച്ഛനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Sathyaraj explains why he said no to Sivaji opposite Rajinikanth. The movie was directed by ace film maker Shankar, still Sathyaraj said no.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT