Saurabh Sachdeva, Eko ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഞാൻ കണ്ടതിൽ മികച്ച ചലച്ചിത്രകാരനാണ് ബാഹുൽ, 'എക്കോ'യുടെ ഭാ​ഗമാകാൻ കഴി‍ഞ്ഞതിൽ അഭിമാനം'; കുര്യച്ചൻ പറയുന്നു

ചിത്രത്തിന്റെ കഥ തന്നെ വളരെ മനോ​ഹരമാണ്

സമകാലിക മലയാളം ഡെസ്ക്

ഓരോ ദിവസവും മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ് ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ടിന്റെ എക്കോ. കിഷ്കിന്ധാ കാണ്ഡം എന്ന സൂപ്പർ ഹിറ്റിന് ശേഷം ദിൻജിത്തും ബാഹുലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്ദേവ, അശോകൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിൽ കുര്യച്ചനായെത്തിയത് ബോളിവുഡ് നടനും ആക്ടിങ് ട്രെയ്നറുമായ സൗരഭ് സച്ച്ദേവാണ്.

ഇപ്പോഴിതാ എക്കോ വളരെ നല്ല സിനിമയാണെന്നും ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനും സിനിമയിലേക്ക് തന്നെ ആകർഷിച്ചിരുന്നുവെന്നും പറയുകയാണ് സൗരഭ്. ചിത്രത്തിന്റെ മുംബൈയിൽ നടന്ന പ്രീമിയറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ചിത്രത്തിന്റെ സം​ഗീതം കഥയെ വളരെ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ബാഹുൽ തിരക്കഥ എഴുതുന്ന രീതിയും ശ്രദ്ധേയമാണ്. ഇതുവരെ ഞാൻ കണ്ടതിൽ മികച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. ഈ സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാവരുടെയും അഭിനയം മാത്രമല്ല, ചിത്രത്തിന്റെ കഥ തന്നെ വളരെ മനോ​ഹരമാണ്". - സൗരഭ് പറഞ്ഞു.

"കുര്യച്ചൻ ഒരുപാട് നി​ഗൂഢതകൾ നിറഞ്ഞ കഥാപാത്രമാണ്. പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പ്രേക്ഷകർ തന്നെ കണ്ടെത്തണം. കഥാപാത്രത്തെ കുറിച്ച് ഞാനെന്തെങ്കിലും കൂടുതൽ പറഞ്ഞാൽ പ്രേക്ഷകർക്ക് സ്വയം കണ്ടെത്താനുള്ള അവസരം നഷ്ടപ്പെടും.

എന്തുകൊണ്ട്, ആരാണ് എന്നീ ചോദ്യങ്ങൾ അവരുടെ മനസിൽ വരണമെന്നും" സൗരഭ് കൂട്ടിച്ചേർത്തു. ആരാധ്യ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. നരേൻ, ബിനു പപ്പു എന്നിവർക്കൊപ്പം ബിയാന മോമിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

Cinema News: Actor Saurabh Sachdeva talks about Eko movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

120 അടിയോളം ഉയരം, മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി, ഒന്നര മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനം,വിഡിയോ

ഉറക്കത്തിനിടെ ഞെട്ടല്‍, താഴ്ചയിലേക്ക് വീഴുന്നതായി തോന്നിയോ?

‌'ഇങ്ങനെ പൂക്കളിട്ട് സ്നേഹിക്കണ്ടായിരുന്നു'; കമലിന് പിറന്നാൾ ആശംസകൾ നേർന്ന് ഷൈൻ, വൈറലായി പോസ്റ്റ്

'ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡുള്ള രണ്ടു പേരില്‍ ഒരാള്‍', അയ്യപ്പന്റെ സ്വന്തം സന്നിധാനം പോസ്റ്റ് ഓഫീസ്

'ആശുപത്രിയിലെത്തിക്കും വരെ ജീവനുണ്ടായിരുന്നു; ഞാനവളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പറഞ്ഞു; ഇന്നും കൊലയാളിയെന്ന് വിളിക്കുന്നു'

SCROLL FOR NEXT