ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ഞാൻ ആകാംഷയോടെ കാത്തിരുന്ന ചിത്രം, തടസങ്ങളും വെല്ലുവിളികളും മറികടന്ന് സായാഹ്ന വാർത്തകൾ തിയറ്ററിലേക്ക്'; കുറിപ്പുമായി ​ഗോകുൽ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

​ഗോകുൽ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായാഹ്ന വാർത്തകൾ ഇന്ന് റിലീസിന് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം എത്തുന്നത്. ഇപ്പോൾ ​ഗോകുൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഇതെന്നാണ് ​ഗോകുൽ കുറിക്കുന്നത്. ചിത്രത്തിന് പിന്നിലെ തടസങ്ങളും വെല്ലുവിളികളും മറികടന്ന് സിനിമ എത്തുകയാണെന്നും എന്തൊക്കെ സംഭവിച്ചിട്ടും തങ്ങളുടെ ആത്മധൈര്യം ഒട്ടും തന്നെ ചോർന്നു പോയിട്ടില്ലെന്നും ​ഗോകുൽ പറയുന്നു. വ്യക്തപരമായി തനിക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ​ഗോകുൽ കുറി‌ക്കുന്നുണ്ട്. 

അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൌഷാദ് ടിയും ചേര്‍ന്നാണ് നിര്‍മ്മാണം. 

​ഗോകുൽ സുരേഷിന്റെ കുറിപ്പ്

വളരെയേറെ കാലമായി പോസ്റ്റിടാൻ കാത്തിരുന്ന ഒരു കുറിപ്പ് ഇവിടെ പങ്കുവെക്കുന്നു. നാളെ ഞാൻ ഒരുപാട് ആകാംഷയോടെ കാത്തിരുന്ന എന്റെയൊരു സിനിമ നിങ്ങളിലേക്ക് എത്തുകയാണ്. പ്രതികൂല സാഹചര്യങ്ങളാൽ ഷൂട്ടിൽ സംഭവിച്ച തടസങ്ങൾ, റിലീസിലെ അനിശ്ചിതത്വം എന്നിവയാണ് റിലീസിംഗ് ഇത്രയധികം വൈകിപ്പിച്ചത്. ഈ ചിത്രത്തിന് പിന്നിലെ തടസങ്ങളും വെല്ലുവിളികളും മറികടന്ന് ഞങ്ങൾ ഒടുവിൽ ഇത് നിങ്ങളിലേക്ക് എത്തിക്കുകയാണ്. എന്തൊക്കെ സംഭവിച്ചിട്ടും ഞങ്ങളുടെ ആത്മധൈര്യം ഒട്ടും തന്നെ ചോർന്നു പോയിട്ടില്ല. വ്യക്തിപരമായി വളരെയധികം ക്ലേശങ്ങൾ മാനസികമായും ശാരീരികമായും ഞാൻ ഈ കാലയളവിൽ അനുഭവിക്കേണ്ടി വന്നു. ഇനിയെനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിങ്ങളോട് ഈ ഓഗസ്റ്റ് 5ന് ചിത്രം പുറത്തിറങ്ങുമ്പോൾ കാണുക എന്ന് അഭ്യർത്ഥിക്കുക മാത്രമാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എല്ലാറ്റിനുമുപരി പിന്തുണയും കൂടെയുണ്ടാകുമെന്ന് കരുതുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT