Lajo Jose എക്സ്പ്രസ്
Entertainment

'സ്വപ്നമോ യാഥാർഥ്യമോ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, ഒരുപാട് സന്തോഷം'; ലാജോ ജോസ്

ഇങ്ങനെ ഒരു അവാർഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തപ്പോൾ നടിയായി തിരഞ്ഞെടുത്തത് ഷംല ഹംസയെയാണ്. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്‌ന്‍വില്ല എന്ന ചിത്രത്തെ തേടിയും നിരവധി അവാർഡുകളെത്തി. മികച്ച അവലംബിത തിരക്കഥയക്കുള്ള പുരസ്കാരവും ചിത്രത്തിനാണ്. അമൽ നീരദും ലാജോ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സംസ്ഥാന അവാർ‍ഡ് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും തിരക്കഥാകൃത്ത് ലാജോ ജോസ് സമകാലിക മലയാളത്തോട് പറഞ്ഞു. "സംസ്ഥാന അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. ശരിക്കും ഇത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു സ്റ്റേജിലാണ് ഞാനിപ്പോൾ.

അമൽ നീരദിനോടും എന്റെ ഭാര്യ സരിതയോടുമാണ് എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത്. എന്റെ കഷ്ടപ്പാട് ഇവർക്ക് രണ്ടു പേർക്കും നന്നായി അറിയാം. ഇങ്ങനെ ഒരു അവാർഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ജ്യോതിർമയിക്ക് അവാർഡ് കിട്ടണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല".- ലാജോ ജോസ് പറഞ്ഞു.

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സം​ഗീതമൊരുക്കിയത് സുഷിൻ ശ്യാമാണ്. അമല്‍നീരദ് പ്രൊഡക്ഷന്‍സിന്‍റെയും ഉദയ പിക്‌ചേഴ്‌സിന്‍റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം സിനിമയിലേക്കുള്ള ജ്യോതിർമയിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.

Cinema News: Screenwriter Lajo Jose on Kerala State Film Awards 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ