കോവിഡും എച്ച്3 എൻ2വും കഴിഞ്ഞ് ‘ബ്രഹ്മപുരദഹനം’ കൂടി ആയപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. മാസ്ക് ധരിച്ച് നടന്നുനീങ്ങുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് മുരളി കുറിച്ചത്.
‘‘എച്ച്3 എൻ2, മൂന്നു തവണ പനിയുടെ ആക്രമണം, കോവിഡിന്റെ മടങ്ങിവരവ്, ഒടുവിൽ ബ്രഹ്മപുരദഹനം. ആസ്ത്മാ രോഗിയായ ഈ 'സൂപ്പർമാൻ' ഒരു ശ്വാസംമുട്ടലുമായി നടക്കുന്നു’’, എന്നാണ് ചിത്രത്തോടൊപ്പം മുരളി ഗോപി കുറിച്ചത്.
മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള നിരവധി താരങ്ങൾ ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്നും രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട് തുറന്നുപറഞ്ഞ് നടിമാരായ സുരഭി ലക്ഷ്മി, ഗ്രേസ് ആന്റണി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates