Secret Stories: Roslin വിഡിയോ സ്ക്രീൻഷോട്ട്
Entertainment

മീനയും വിനീതും ഒന്നിക്കുന്ന വെബ് സീരിസ്; 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ' ഒടിടിയിൽ എവിടെ കാണാം

റോസ്‌ലിൻ എന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ ഏറെ ആരാധകരുള്ള ​ഗാനരചയിതാവ് ആണ് വിനായക് ശശികുമാർ. സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ എന്ന വെബ് സീരിസിലൂടെ വിനായക് തിരക്കഥാകൃത്തായി കൂടി അരങ്ങേറ്റം കുറിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 27ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും. ജീത്തു ജോസഫ് ആണ് ഷോ റണ്ണർ. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത സീരിസ് സെൻട്രൽ അഡ്വർടൈസിങ്ങിന്റെ ബാനറിൽ മാത്യു ജോർജാണ് നിർമിക്കുന്നത്.

റോസ്‌ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേ​ഗഭരിതമായ നിമിഷങ്ങളാണ് സീരിസിൽ‌ പറയുന്നത്. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പിഎം ഉണ്ണികൃഷ്ണനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു ശ്യാം ആണ് സം​ഗീതമൊരുക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം​ഗാളി, മറാത്തി എന്നീ ഭാഷകളിൽ സീരിസ് സ്ട്രീം ചെയ്യുന്നത്. സീരിസിന്റെ ട്രെയ്‌ലറും ശ്രദ്ധ നേടിയിരുന്നു. റിയാസ് ബദർ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിന്റെ ഒർജിനൽ സ്റ്റോറീസിലൊന്നാണ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ.

മനുഷ്യന്റെ വികാരങ്ങളിലും മറഞ്ഞിരിക്കുന്ന സത്യങ്ങളിലും വേരൂന്നിയ തനതായ കഥകൾ പറയുന്ന ഒരു ആന്തോളജി പരമ്പരയുടെ ഭാഗമാണ് 'സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ'. റോസ്‌ലിൻ എന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. ദുരൂഹമായ ഭൂതകാലമുള്ള റോസ്‌ലിൻ്റെ രഹസ്യങ്ങളുടെ ചുരുളഴിച്ചു കൊണ്ടാണ് സീരിസ് സഞ്ചരിക്കുന്നത്.

നാടകീയതയും സസ്പെൻസും സമന്വയിക്കുന്ന മനഃശാസ്ത്രപരമായ ആഖ്യാനമാണ് ഈ വെബ് സീരീസിന്റെ പ്രത്യേകത. മൂഡ്-ഡ്രൈവൺ സ്റ്റോറി ടെല്ലിംഗിൽ മുൻപ് പ്രശംസ നേടിയിട്ടുള്ള സംവിധായകൻ ആണ് സുമേഷ് നന്ദകുമാർ.

Cinema News: Secret Stories: Roslin web series streaming date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

തിരുവോണം ബംപർ ഇന്ന് പ്രകാശനം ചെയ്യും; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക, ടിക്കറ്റ് വില 500 രൂപ

കൂടംകുളം ആണവനിലയം; രേഖകൾ ഡാർക്ക് വെബ്ബിൽ, ആശങ്ക വേണ്ടെന്ന് അധികൃതർ

വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

അര്‍ജന്റീന ഫൈനലില്‍, ഇറാനു മേല്‍ ആക്രമണം കടുപ്പിച്ച് യുഎസ്, ചെന്താമരയുടെ ശിക്ഷയെന്ത് ?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍