Aayirathil Oruvan, Selvaraghavan ഫെയ്സ്ബുക്ക്
Entertainment

'ഇപ്പോൾ ആഘോഷിച്ചിട്ട് എന്ത് പ്രയോജനം ?'; ആയിരത്തിൽ ഒരുവൻ പരാജയപ്പെട്ടതിനെക്കുറിച്ച് സെൽവരാഘവൻ

ഇപ്പോഴിതാ ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ.

സമകാലിക മലയാളം ഡെസ്ക്

നടനായും സംവിധായകനായും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് സെൽവരാഘവൻ. ഷെയ്ൻ നി​ഗം നായകനായെത്തിയ ബൾട്ടി എന്ന ചിത്രത്തിലൂടെ മലയാളത്തിലും സെൽവരാഘവൻ അരങ്ങേറ്റം കുറിച്ചു. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങി ഇദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. 2010 ൽ കാർത്തി നായകനായി എത്തിയ സിനിമ ഇപ്പോൾ വീണ്ടും ആരാധകർ ആഘോഷിക്കുന്നുണ്ട്. എന്നാൽ റീലീസ് സമയത്ത് ആഘോഷിക്കാതെ ഇപ്പോൾ ഏറ്റെടുത്താൽ എന്താണ് പ്രയോജനം എന്ന് ചോദിക്കുകയാണ് സെൽവരാഘവൻ.

"ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകർ മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് സങ്കടം തോന്നിയത്. ഇന്ന് അവർ ആഘോഷിക്കുകയാണ്, പക്ഷേ ഇപ്പോൾ ആഘോഷിക്കുന്നതിൽ എന്താണ് പ്രയോജനം ?. ധാരാളം പണവും സമയവും നിക്ഷേപിച്ചിട്ടുണ്ട്, റിലീസ് സമയത്ത് തിയറ്ററുകളിൽ അത് ആഘോഷിക്കണം. അവർ ഇപ്പോൾ അത് ആഘോഷിച്ചാലും എനിക്ക് സന്തോഷമില്ല." സെൽവരാഘവൻ പറഞ്ഞു.

ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണെന്നും കഥയിൽ ഒരു തൃപ്തി വരുന്നത് വരെ എഴുത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാർത്തിയെ കൂടാതെ പാർഥിപൻ, റീമ സെൻ, ആൻഡ്രിയ ജെർമിയ എന്നിവരും ആയിരത്തിൽ ഒരുവനിൽ പ്രധാന വേഷങ്ങളിലെത്തി.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. അതേസമയം വിഷ്ണു വിശാൽ നായകനായെത്തുന്ന ആര്യൻ ആണ് സെൽവരാ​ഘവന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിൽ വില്ലനായാണ് സെൽവരാഘവനെത്തുക. ഒരു പക്കാ ത്രില്ലർ ഇൻവസ്റ്റിഗേഷൻ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

Cinema News: Selvaraghavan talks about Aayirathil Oruvan movie failure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT