Kola ഇൻസ്റ്റ​ഗ്രാം
Entertainment

'അവിഹിത'ത്തിന് ശേഷം 'കൊല'യുമായി സെന്ന ഹെ​ഗ്ഡെ; ടൈറ്റിൽ പോസ്റ്റർ പുറത്ത്

അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'അവിഹിതം' എന്ന ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കൊല'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. "വാഴ 2" സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഇമാജിൻ സിനിമാസ്, ഇ4 എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ഹാരിസ് ദേശം, പിബി അനീഷ് എന്നിവർ ചേർന്നാണ് 'കൊല' നിർമ്മിക്കുന്നത്.

സൗഹൃദങ്ങൾ, കുടുംബങ്ങൾ, തലമുറകൾ, ഒപ്പം നമുക്ക് ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ എന്നിവയെക്കുറിച്ച് ലളിതവും മനോഹരവുമായി പറയുന്ന ഈ കഥ ഏത് പ്രദേശത്തും സംഭവിക്കാവുന്ന തരത്തിലുള്ളതാണ്.

ശ്രീരാജ് രവീന്ദ്രൻ ആണ് ഛായാ​ഗ്രഹണം. യുവതാരങ്ങളുടെയും പുതുമുഖ പ്രതിഭകളുടെയും ഒരു മികച്ച നിരയെത്തന്നെ "കൊല"യിൽ അണിനിരക്കുന്നു. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. പി ആർ ഒ- എ എസ് ദിനേശ്.

Senna Hegde upcoming movie Kola Title poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചികിത്സ തേടിയെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി, സ്ഥലംമാറ്റി

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് 2440 രൂപയുടെ വര്‍ധന; വീണ്ടും 1,14,000ലേക്ക്

കാമ്പസിൽ പട്ടുനൂൽ വിപ്ലവം തീർത്ത് തൃശൂർ വിമല കോളജ്; സംസ്ഥാനത്ത് ആദ്യമായി കൊക്കൂൺ വിളവെടുപ്പ്

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സംവിധാനങ്ങൾ പരിഗണിക്കാമെന്ന് വിദഗ്ദ്ധ സമിതി

ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, മരുമകനെതിരെ കേസ്