Anuj Thakur ഇൻസ്റ്റ​ഗ്രാം
Entertainment

ഉറക്കത്തിനിടെ അപസ്മാരം സീരിയൽ നടൻ അനൂജ് ഠാക്കൂർ അന്തരിച്ചു; 'വിശ്വസിക്കാനാകുന്നില്ലെ'ന്ന് സുഹൃത്തുക്കൾ

'നീ ഇത്ര പെട്ടെന്ന് വിടവാങ്ങി എന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മുംബൈ: ടെലിവിഷൻ താരം അനൂജ് ഠാക്കൂർ (33) അന്തരിച്ചു. മുംബൈയിലെ ഓഷിവാരയിലെ വീട്ടിൽ ഉറക്കത്തിനിടെ അപസ്മാരമുണ്ടായതിനെ തുടർന്നാണ് നടന്റെ അന്ത്യം. സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി.

സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചില്ല. പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിദ്വാറിൽ സംസ്‌കരിച്ചു.

'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാത് ജന്മോം കാ', 'ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ', 'മഹിസാഗർ' തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളിൽ അനൂജ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നടന്റെ അപ്രതീക്ഷിത വേർപാടിൽ ടെലിവിഷൻ രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

"നീ ഇനി ഞങ്ങളോടൊപ്പമില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. നീ എനിക്ക് വെറുമൊരു സുഹൃത്തായിരുന്നില്ല, മറിച്ച് ഒരു അനുജനെപ്പോലെയായിരുന്നു. നമ്മൾ ഒരുമിച്ച് ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. നിന്റെ തുടക്കകാലത്തെ കഷ്ടപ്പാടുകളും, നീ പിന്നിട്ട വഴികളും എനിക്കിന്നും ഓർമയുണ്ട്. ജീവിതം എത്ര അപ്രതീക്ഷിതമാണ്!

നീ ഇത്ര പെട്ടെന്ന് വിടവാങ്ങി എന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല, ഹൃദയം തകർന്നുപോകുന്നു. ഈ വാർത്ത വിശ്വസിക്കാനേ കഴിയുന്നില്ല. നീ എന്നും ഞങ്ങളുടെ ഓർമയിലുണ്ടാകും, സഹോദരാ. ആദരാഞ്ജലികൾ".- എന്നാണ് നടന്റെ വിയോ​ഗവാർത്ത പങ്കുവച്ച് രൂപേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Serial Actor Anuj Thakur dies at 33.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിഖാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം'

വില 76,400 രൂപ, വേറിട്ട ലുക്ക്, ഐഡില്‍ സ്റ്റോപ്പ്- സ്റ്റാര്‍ട്ട് സിസ്റ്റം; ഹീറോ ഡെസ്റ്റിനി 110 ക്ലാസിക് എഡിഷന്‍ വിപണിയില്‍

AEES: 254 ഒഴിവുകൾ, പ്ലസ് ടു യോഗ്യത; കേന്ദ്ര സർക്കാരിൽ അധ്യാപകരാകാം

കൂജയിൽ വെള്ളം നിറയ്ക്കലായിരുന്നു ആദ്യ ജോലി; മതിലിൽ കയറി മധുവിനെ ഒളിഞ്ഞുനോക്കും, പഴയകാലം ഓർത്ത് ഇന്ദ്രൻസ്

'ബിഗ് ത്രീ' പേസര്‍മാര്‍ ഇല്ലാതെ ഓസ്‌ട്രേലിയ!